പുണ്യം പൂങ്കാവനം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി ഹൈക്കോടതി ജഡ്ജിയും

For full experience, Download our mobile application:
Get it on Google Play

ശബരിമല: ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി കേരള ഹൈക്കോടതി ജസ്റ്റിസ് സി.റ്റി. രവികുമാര്‍. അയ്യപ്പ ദര്‍ശനത്തിനായി സന്നിധാനത്ത് എത്തിച്ചേര്‍ന്ന അദ്ദേഹം പുണ്യം പൂങ്കാവനം വോളന്റിയര്‍മാരോടൊപ്പം സന്നിധാനത്തെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. അയ്യപ്പ സന്നിധിയിലേക്കെത്തുന്ന ഓരോ ഭക്തനും സന്നിധാനത്തെ മാലിന്യമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന സന്ദേശമാണ് പുണ്യം പൂങ്കാവനം ശുചീകരണ പ്രവര്‍ത്തനം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പുണ്യം പൂങ്കാവനം പദ്ധതി പ്രവര്‍ത്തനങ്ങളുടെ വിശദാശങ്ങളടങ്ങിയ കൈപ്പുസ്തകം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു ജസ്റ്റിസ് സി.റ്റി. രവികുമാറിന് കൈമാറി. ശബരിമല പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ കെ.രാധാകൃഷ്ണന്‍, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്.രാജേന്ദ്രപ്രസാദ്, പുണ്യം പൂങ്കാവനം കോ-ഓര്‍ഡിനേറ്റര്‍ വി.അനില്‍കുമാര്‍, സന്നിധാനം എസ്എച്ച്ഒ പ്രതീഷ് കുമാര്‍, പുണ്യം പൂങ്കാവനം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സജി മുരളി, സുമിത്ത്, അയ്യപ്പ സേവാ സംഘം ക്യാമ്പ് ഓഫീസര്‍ നരസിംഹ മൂര്‍ത്തി, ശ്രീധര്‍, പുണ്യം പൂങ്കാവനം പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...