ഒറ്റ ചാർജിൽ 100 കിലോ മീറ്ററിലധികം ഓടും ; ഈ കിടിലൻ താരത്തെ കുറിച്ചുകൂടി അറിഞ്ഞു വെച്ചോ

For full experience, Download our mobile application:
Get it on Google Play

ഇന്ത്യൻ വിപണിയിൽ ഇലക്‌ട്രിക് ടൂവീലറുകളുടെ ഡിമാന്റ് കുതിച്ചുയരുകയാണ്. 108 രൂപ കൊടുത്ത് ഒരു ലിറ്റർ പെട്രോൾ അടിച്ചാൽ 40 മുതൽ 60 കിലോമീറ്റർ മൈലേജ് വരെയാണ് ഇപ്പോൾ പരമാവധി കിട്ടുന്നത്. ഇലക്ട്രിക് സ്‌കൂട്ടറുകളാണെങ്കിൽ ഒറ്റ ചാർജിൽ പരമാവധി 100 കിലോമീറ്ററിലധികം ഓടാനും സാധിക്കും. അതും കറണ്ട് ബില്ലിനായി പെട്രോളിന്റെ പകുതി കാശ് പോലുമാവുന്നില്ലെന്നതാണ് യാഥാർഥ്യം. ആയതിനാൽ പലരും ഇവികളുടെ മികവും മേൻമയും തിരിച്ചറിഞ്ഞ് ചേക്കേറി തുടങ്ങി. പുതിയ സ്‌കൂട്ടറുകൾ നിരത്തിലിറങ്ങുന്നതിൽ പകുതിയിലേറെയും ഇപ്പോൾ വൈദ്യുത മോഡലുകളാണെന്നതാണ് സത്യം.

കുറഞ്ഞ ചെലവിൽ കൂടുതൽ ദൂരം സഞ്ചരിക്കാനാവുമെന്ന ഓപ്ഷൻ ആരെങ്കിലും വേണ്ടെന്ന വെക്കുമോ. ഓലയും ഏഥറുമെല്ലാമാണ് വിപണിയിലെ താരങ്ങളെങ്കിലും അനേകം സ്റ്റാർട്ടപ്പ് കമ്പനികളും കുറഞ്ഞ വിലയിൽ കിടിലൻ മോഡലുകൾ പുറത്തിറക്കുന്നുണ്ട്. അക്കൂട്ടത്തിലേക്ക് പ്യുവർ ഇവിയും തങ്ങളുടെ പുത്തനൊരു ഇലക്‌ട്രിക് സ്‌കൂട്ടറിനെ രംഗത്തെത്തിച്ചിരിക്കുകയാണ്. ഇപ്ലൂട്ടോ 7G മാക്‌സ് പുത്തൻ ഇവിക്കായി 1.15 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയാണ് നൽകേണ്ടത്. വരാനിരിക്കുന്ന ഉത്സവ സീസണോടെ ഡെലിവറികൾ ആരംഭിക്കുന്നതിനൊപ്പം റെട്രോ-തീം ഇലക്ട്രിക് സ്കൂട്ടറിനായുള്ള ബുക്കിംഗും രാജ്യത്തുടനീളം തുറന്നിട്ടുണ്ടെന്നും ഇലക്ട്രിക് വാഹന സ്റ്റാർട്ടപ്പ് കമ്പനി വ്യക്തമാക്കി.

ഇപ്ലൂട്ടോ 7G മാക്‌സ് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ഡിസൈനിലേക്ക് നോക്കിയാൽ റെട്രോ-തീം സ്റ്റൈലാണ് പ്യുവർ ഇവി പിന്തുടർന്നിരിക്കുന്നത്. ആദ്യ നോട്ടത്തിൽ വെസ്‌പയുടെ സ്റ്റൈൽ തോന്നിയാലും തെറ്റുപറയാനാവില്ല. എൽഇഡി ലൈറ്റുകൾ, പൂർണ്ണമായി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ ആധുനിക ഘടകങ്ങൾ സംയോജിപ്പിച്ച് ഓൾഡ് സ്കൂൾ രൂപകൽപ്പനയാണ് സ്കൂട്ടർ നൽകുന്നത്. സ്മാർട്ട് റീജനറേറ്റീവ് സാങ്കേതികവിദ്യയാണ് സ്കൂട്ടറിൽ സജ്ജീകരിച്ചിരിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു.

റിവേഴ്‌സ് മോഡ് അസിസ്റ്റും പാർക്കിംഗ് അസിസ്റ്റ് ഫീച്ചറുകളും ഇപ്ലൂട്ടോ 7G മാക്‌സ് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ സൗകര്യവും പ്രായോഗികതയും വർധിപ്പിക്കുന്നുമുണ്ട്. ഓട്ടോ പുഷ് ഫംഗ്‌ഷൻ ഉപയോഗിച്ച് ഇവിക്ക് മണിക്കൂറിൽ അഞ്ച് കിലോമീറ്റർ എന്ന സ്ഥിരമായ വേഗതയിൽ മുന്നോട്ട് പോകാനാകും. അതായത് റൈഡർക്ക് അത് സ്വമേധയാ തള്ളേണ്ടതില്ല. പാർക്കിംഗിലും ചെറിയ ട്രാഫിക്കിലുമെല്ലാം സഹായിക്കുന്നൊരു ഫീച്ചറാണിത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പി.എം ശ്രീ പ​ദ്ധതിയിലെ മുഖ്യമന്ത്രിയുടെ നിലപാടിൽ വിമർശനവുമായി കെ അനിൽകുമാർ

0
 തിരുവനന്തപുരം: പി.എം ശ്രീ പ​ദ്ധതിയിൽ സംസ്ഥാന സർക്കാർ ഭാഗമായി കഴിഞ്ഞുവെന്നും പിന്മാറാൻ...

പത്തനംതിട്ട ഓമല്ലൂരിലെ വൃദ്ധസദനത്തിൽ വച്ച് ഇടുക്കി സ്വദേശിയായ 17കാരന് ക്രൂരമർദ്ദനമെന്ന് പരാതി

0
പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിലെ വൃദ്ധസദനത്തിൽ വച്ച് ഇടുക്കി സ്വദേശിയായ 17കാരന് ക്രൂരമർദ്ദനമെന്ന്...

കാസർ​ഗോഡ് ഉപ്പള വില്ലേജ് ഓഫീസിൽ വിജിലൻസ് റെയ്ഡ് ; കാഷ്വൽ സ്വീപ്പർ ശിവപ്രസാദ് പിടിയിൽ

0
കാസർ​ഗോഡ്: കാസർ​ഗോഡ് ഉപ്പള വില്ലേജ് ഓഫീസിൽ വിജിലൻസ് റെയ്ഡ്. രഹസ്യ വിവരത്തിൻ്റെ...

കോഴിക്കോട് യുവാവിനെയും യുവതിയെയും ആൾക്കൂട്ടം പരസ്യ വിചാരണ ചെയ്തു

0
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി നീലേച്ചു കുന്നിൽ ആൾക്കൂട്ട വിചാരണ. കാറിൽ ഇടിച്ച് നിർത്താതെ...