തിരുവല്ല : ലോക പരിസ്ഥിതി ദിവസം സംസ്ഥാന സഹകരണ വകുപ്പു നടപ്പിലാക്കുന്ന ഹരിത കേരള പദ്ധതിയുമായി സഹകരിച്ച് പുഷ്പഗിരി മെഡിക്കൽ സൊസൈറ്റി സ്റ്റാഫ് വെൽഫയർ ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പരിസ്ഥിതി ദിനമാചരിച്ചു. പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രി അങ്കണത്തിൽ മരം നട്ടു കൊണ്ട് സംഘം പ്രസിസന്റും പുഷ്പഗിരി മെഡിക്കൽ സൊസൈറ്റി സി. ഇ .ഓ. യുമായ ഫാദർ ജോസ് കല്ലുമാലിക്കൽ ദിനാചരണം ഉദ്ഘാടനം ചെയ്തു.
ലോക പരിസ്ഥിതി ദിനത്തിൽ പ്രകൃതിയെ പരിപാലിക്കുവാൻ സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഹരിത കേരള പദ്ധതിയെ അദ്ദേഹം അഭിനന്ദിച്ചു. ഒരു മരം നടുന്നതിലൂടെ വരും തലമുറയ്ക്ക് ശുദ്ധവായുവും ശുദ്ധ ജലവും ഉറപ്പാക്കുകയാണ് നമ്മൾ ചെയ്യുന്നത് എന്ന് അദ്ദേഹം പറഞ്ഞു. മഹാവ്യാധി കാലത്ത് ആരോഗ്യ പരിരക്ഷയോടൊപ്പം പ്രകൃതിയുടെ ആരോഗ്യ സുരക്ഷിതത്തിലും മനുഷ്യർ ശ്രദ്ധിക്കണം എന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സഹകരണ സംഘം ഡയറക്ടർമാരായ ഫാദർ തോമസ് പരിയാരത്ത്, ഡോ എബ്രഹാം വർഗ്ഗീസ്, ഡോ ഈപ്പൻ തോമസ്, ലൗലിക്കുട്ടി, ബിനി, തോമസ് പയ്യംപള്ളിൽ, മുരളീധര കൈമൾ എന്നിവർ പങ്കെടുത്തു.