പുഷ്പഗിരി ആശുപത്രിയിൽ ലോക പരിസ്‌ഥിതി ദിനം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ലോക പരിസ്ഥിതി ദിവസം സംസ്ഥാന സഹകരണ വകുപ്പു നടപ്പിലാക്കുന്ന ഹരിത കേരള പദ്ധതിയുമായി സഹകരിച്ച് പുഷ്പഗിരി മെഡിക്കൽ സൊസൈറ്റി സ്റ്റാഫ് വെൽഫയർ ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പരിസ്ഥിതി ദിനമാചരിച്ചു. പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രി അങ്കണത്തിൽ മരം നട്ടു കൊണ്ട് സംഘം പ്രസിസന്റും പുഷ്പഗിരി മെഡിക്കൽ സൊസൈറ്റി സി. ഇ .ഓ. യുമായ ഫാദർ ജോസ് കല്ലുമാലിക്കൽ ദിനാചരണം ഉദ്ഘാടനം ചെയ്തു.

ലോക പരിസ്ഥിതി ദിനത്തിൽ പ്രകൃതിയെ പരിപാലിക്കുവാൻ സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഹരിത കേരള പദ്ധതിയെ അദ്ദേഹം അഭിനന്ദിച്ചു. ഒരു മരം നടുന്നതിലൂടെ വരും തലമുറയ്ക്ക് ശുദ്ധവായുവും  ശുദ്ധ ജലവും ഉറപ്പാക്കുകയാണ് നമ്മൾ ചെയ്യുന്നത് എന്ന് അദ്ദേഹം പറഞ്ഞു. മഹാവ്യാധി കാലത്ത് ആരോഗ്യ പരിരക്ഷയോടൊപ്പം പ്രകൃതിയുടെ ആരോഗ്യ സുരക്ഷിതത്തിലും മനുഷ്യർ ശ്രദ്ധിക്കണം എന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സഹകരണ സംഘം ഡയറക്ടർമാരായ ഫാദർ തോമസ് പരിയാരത്ത്, ഡോ എബ്രഹാം വർഗ്ഗീസ്, ഡോ ഈപ്പൻ തോമസ്, ലൗലിക്കുട്ടി, ബിനി, തോമസ് പയ്യംപള്ളിൽ, മുരളീധര കൈമൾ എന്നിവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്രീയ വിദ്യാലയങ്ങളില്‍ സംസ്‌കൃതം നിര്‍ബന്ധം ; ക്ലാസുകള്‍ തിരിക്കേണ്ടത് മൂന്നാം ഭാഷാടിസ്ഥാനത്തില്‍

0
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ...

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത പുതിയ കരസേന മേധാവി

0
ന്യൂഡൽഹി: ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്തിന് പുതിയ കരസേന മേധാവിയായി തിരഞ്ഞെടുത്തു....

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച തന്നെ ധനസഹായം നല്‍കുമെന്ന് മന്ത്രി...

0
തിരുവനന്തപുരം: പാലക്കാട് ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച...

മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന് രാത്രി എട്ട് മണിക്ക് ചര്‍ച്ച...

0
കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന്...