തിരുവല്ല: പുഷ്പഗിരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ എത്തുന്ന രോഗികളുടെ സമയ ലാഭം ലക്ഷ്യം വെച്ച് തുടങ്ങിയ പ്രയോറിറ്റി ഒ.പി. എന്ന പ്രത്യേക വിഭാഗത്തിന്റെ ഉത്ഘാടനം തിരുവല്ല ഡി. വൈ. എസ്. പി. ഉമേഷ് കുമാർ ജെ നിര്‍വ്വഹിച്ചു. തൊഴിൽ മേഖലയിൽ സമയ ദൗർലഭ്യം അനുഭവിക്കുന്നവർക്ക് ഈ സേവനം വളരെ ആശ്വാസവും സൗകര്യപ്രദവുമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രയോറിറ്റി ഒ. പി. ലോഞ്ച് കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എൻ. എം. രാജു നെടുംപറമ്പിൽ നാട മുറിച്ചു ഉദ്‌ഘാടനം ചെയ്തു.
പുഷ്പഗിരി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ സി. ഇ. ഒ. ഫാ. ജോസ് കല്ലുമാലിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തില്‍ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് പരിയാരത്ത് പ്രയോറിറ്റി ഒ. പി.യുടെ സേവനങ്ങളെപ്പറ്റി വിശദീകരിച്ചു. ട്രാവൻകൂർ കെമിക്കൽസ് ഡയറക്ടർ എബ്രഹാം അലക്സ് ആദ്യ പ്രയോറിറ്റി കൂപ്പൺ പുഷ്പഗിരി ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. പി. ടി. തോമസിൽ നിന്നും ഏറ്റുവാങ്ങി. തിരുവല്ല മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എം. സലിം, പുഷ്പഗിരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. റ്റി. പി. തങ്കപ്പൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എബ്രഹാം വർഗീസ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ മാനേജർ വിജയകുമാർ എന്നിവര്‍ പ്രസംഗിച്ചു.
സമയ ലാഭത്തിനു പുറമേ ടോക്കൺ എടുക്കേണ്ടെന്ന പ്രത്യേകതയും ഈ ഒ.പി കൌണ്ടറിനുണ്ട്. ക്യൂ നിൽക്കേണ്ട ആവശ്യമില്ല, മുൻഗണനാ ക്രമത്തിൽ ഡോക്ടറെ കാണാനുള്ള അവസരം, ലാബ്, റേഡിയോളജി, ഫാർമസി എന്നിവിടങ്ങളിൽ മുൻഗണന, പ്രത്യേകം സജ്ജമാക്കിയ വിശ്രമ സ്ഥലം, പ്രത്യേക പാർക്കിങ് സൗകര്യം, ഹോസ്പിറ്റൽ എക്സിക്യുട്ടീവിന്റെ പ്രത്യേക സഹായം എന്നിവയും പ്രയോറിറ്റി ഒ. പി യുടെ പ്രത്യേകതയാണ്. ഫോൺ: 94470 14750