റോഡും തോടും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയില്‍ പൂതങ്കര കനാൽ റോഡ്‌

For full experience, Download our mobile application:
Get it on Google Play

കലഞ്ഞൂർ : പൂതങ്കര കനാൽ റോഡിലൂടെ യാത്ര ചെയ്താൽ റോഡും തോടും തിരിച്ചറിയാനാവാത്ത അവസ്ഥ. ഇവിടെ റോഡിലൂടെയാണ് വർഷങ്ങളായി വെള്ളം ഒഴുകുന്നത്. പൂതങ്കര പ്രദേശത്തെ കനാൽ റോഡിന് അരികിലായി നല്ല രീതിയിൽ ഓട നിർമാണം നേരത്തേതന്നെ നടത്തിയിട്ടുണ്ട്. എന്നാൽ ഇതിന് ശരിയായ രീതിയിൽ അറ്റക്കുറ്റപ്പണി നടത്താത്തതിനാലാണ് ഇത്തരത്തിൽ റോഡിലൂടെ വലിയ രീതിയിൽ വെള്ളം ഒഴുകുന്നത്. മലിനജലവും മാലിന്യവും ഒഴുകിയെത്തി മിക്കയിടത്തും ഓടകൾ അടഞ്ഞ് കിടക്കുകയാണ്. ഇവിടങ്ങളിൽ മണൽക്കൂനയും കാടും വളർന്നിട്ടുമുണ്ട്. തുടർച്ചയായി റോഡിലൂടെ വെള്ളം ഒഴുകുന്നത് കാരണം റോഡിന്റെ അരികുകളെല്ലാം തകർന്ന് വലിയ കുഴികളായി.

ഏനാദിമംഗലം ഗ്രാമപ്പഞ്ചായത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശത്തുകൂടിയാണ് കല്ലട പദ്ധതിയുടെ കനാൽ റോഡ് കടന്നുപോകുന്നത്. ഇത് കാരണം നൂറ് കണക്കിനാളുകൾ എപ്പോഴും ഉപയോഗിക്കുന്ന റോഡുമാണിത്. വർഷങ്ങളായി കനാൽ റോഡിൽ അറ്റകുറ്റപ്പണികൾ നടന്നിട്ട്. കൊടുമൺ, ചന്ദനപ്പള്ളി എസ്റ്റേറ്റുകളിലേക്ക് തൊഴിലാളികൾ പോകുന്നതും ഈ കനാൽ റോഡിലൂടെയാണ്. പൂതങ്കര – കലഞ്ഞൂർ കനാൽ റോഡ് വൃത്തിയാക്കി എടുത്താൽ കെ.പി.റോഡിൽ നിന്ന് എളുപ്പത്തിൽ പുനലൂർ-പത്തനംതിട്ട റോഡിലേക്ക് എത്തുന്നതിനുള്ള സമാന്തരപാതയായി ഇവിടം ഉപയോഗിക്കുന്നതിനും സാധിക്കും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിനിടെ രണ്ടുപേരെ വെട്ടി പരുക്കേൽപ്പിച്ച പ്രതി പിടിയിൽ

0
കൊല്ലം: മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിനിടെ രണ്ടുപേരെ വെട്ടി പരുക്കേൽപ്പിച്ച പ്രതി പിടിയിൽ. ജിജോ(37)യെയാണ്...

ഗവൺമെന്റ് പ്ലീഡർ നിയമനത്തിലെ ചട്ടലംഘനത്തിലും പിഎംശ്രീ സ്കൂൾ പദ്ധതി നടപ്പാക്കുന്നതിലും സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ...

0
തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ രാജിയോടെ അവസാനിച്ചുവെന്ന മുഖ്യമന്ത്രിയുടെ...

ഇന്ത്യന്‍ നാവികര്‍ക്ക് നേരെയുണ്ടായ ആക്രമണം ജി7 ഉച്ചകോടിയില്‍ ഉന്നയിച്ച് പ്രധാനമന്ത്രി

0
ഡൽഹി: ഇന്ത്യന്‍ നാവികര്‍ക്ക് നേരെയുണ്ടായ ആക്രമണം ജി7 ഉച്ചകോടിയില്‍ ഉന്നയിച്ച് പ്രധാനമന്ത്രി...

പത്തനംതിട്ട ആനന്ദഭവന്‍ ഹോട്ടലിലെ കക്കൂസ് മാലിന്യം ഓടയിലേക്ക് : ആരോഗ്യ വകുപ്പ് പരിശോധന നടത്തി

0
പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ ഓടയില്‍ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തില്‍ ആനന്ദഭവന്‍...