മോസ്കോ : ജർമ്മനിയിലും യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിലും ദീർഘ ദൂര മിസൈലുകൾ വിന്യസിക്കാനുള്ള യു.എസ് നീക്കത്തിനെതിരെ റഷ്യ രംഗത്ത്. തീരുമാനവുമായി മുന്നോട്ടുപോകാനാണ് യു.എസിന്റെ ശ്രമമെങ്കിൽ മദ്ധ്യദൂര ആണവായുധങ്ങളുടെ നിർമ്മാണം തങ്ങൾ പുനരാരംഭിക്കുമെന്നും തന്ത്രപ്രധാന മേഖലകളിൽ വിന്യസിക്കുമെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രഖ്യാപിച്ചു. 500 മുതൽ 5,500 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ശേഷിയുള്ള മിസൈലുകൾ വിന്യസിക്കാനാണ് യു.എസിന്റെ നീക്കം. 1987ൽ യു.എസും സോവിയറ്റ് യൂണിയനും ഒപ്പുവച്ച ആയുധ നിയന്ത്രണ ഉടമ്പടിക്ക് കീഴിൽ വരുന്നതായിരുന്നു മദ്ധ്യദൂര ആണവയാധുങ്ങൾ. എന്നാൽ ഇരുകൂട്ടരും ഉടമ്പടിയിൽ ലംഘനമുണ്ടായെന്ന് ആരോപിച്ചതോടെ 2019ൽ കരാർ തകർന്നു. പക്ഷേ, ഇത്തരം വിഭാഗത്തിലെ ആയുധങ്ങൾ യു.എസ് വിദേശത്ത് വിന്യസിക്കാത്ത പക്ഷം തങ്ങൾ അവയുടെ ഉത്പാദനം ആരംഭിക്കില്ലെന്ന് റഷ്യ അറിയിച്ചു. ടോമഹോക്ക് ക്രൂസ് മിസൈലുകൾ അടക്കമുള്ള ദീർഘദൂര മിസൈലുകൾ 2026 മുതൽ ജർമ്മനിയിൽ വിന്യസിക്കുമെന്ന് ഈ മാസം ആദ്യമാണ് യു.എസ് അറിയിച്ചത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.