Sunday, October 13, 2024 8:03 pm

തൊണ്ടയില്‍ അണുബാധ ; രണ്ട് ദിവസം നടത്താനിരുന്ന മുഴുവൻ പരിപാടിയും റദ്ദാക്കിയെന്ന് പി വി അൻവ‍ർ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ഇന്നും നാളെയും നടത്താൻ തീരുമാനിച്ചിരുന്ന മുഴുവൻ പരിപാടികളും റദ്ദാക്കിയെന്ന് പി വി അൻവർ അറിയിച്ചു. അരീക്കോടും, മഞ്ചേരിയിലും നിശ്ചയിച്ച രാഷ്ട്രീയ വിശദീകരണ യോഗങ്ങളാണ് മാറ്റിവച്ചത്. തൊണ്ടയില്‍ അണുബാധയെ തുടര്‍ന്ന് ഡോക്ടേഴ്‌സ് വിശ്രമം നിര്‍ദേശിച്ചെന്ന് പി വി അന്‍വര്‍ പറഞ്ഞു. അടുത്ത പൊതുയോഗത്തിന്റെ വിവരം ഫേസ്ബുക്കിലൂടെ അറിയിക്കും. യോഗങ്ങള്‍ മാറ്റിവയ്ക്കുന്നതായി ഫേസ്ബുക്ക് വിഡിയോയിലൂടെയാണ് അന്‍വര്‍ പ്രഖ്യാപിച്ചത്. ഇന്നലെയും ഇന്നും അന്‍വര്‍ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗങ്ങളില്‍ പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും പോലീസ് സേനയിലെ ഉന്നതര്‍ക്കും നേരെ യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ച അന്‍വറിന് അനുകൂലമായ മുദ്രാവാക്യങ്ങളും ജനക്കൂട്ടം മുഴക്കിയിരുന്നു. താന്‍ ഇതിന് പിന്നാലെ തന്നെ പോകുമെന്നും രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ നടത്തുമെന്നും അന്‍വര്‍ പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അൽഫാമും കുഴിമന്തിയും ഷവർമയും കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ; 22 പേർ ചികിത്സയിൽ, വര്‍ക്കലയിലെ 2...

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വര്‍ക്കലയിൽ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന്...

തിരുവല്ല കോഴഞ്ചേരി റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ്ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു

0
കോഴഞ്ചേരി: വാട്ടർ അതോറിറ്റിയുടെ പൈപ്പ്ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു. തിരുവല്ല കോഴഞ്ചേരി...

ബിജെപി ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴ നട്ട് റോഡ് ഉപരോധിച്ചു

0
റാന്നി: പെരുനാട് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കോളാമലയിൽ നിന്ന് കോട്ടമല വഴി...

കൈവരികള്‍ തകര്‍ന്ന് അപകടാവസ്ഥയിലായിരുന്ന പാലം പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ പുനരുദ്ധരിച്ചു

0
റാന്നി: കൈവരികള്‍ തകര്‍ന്ന് അപകടാവസ്ഥയിലായിരുന്ന പാലം പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ പുനരുദ്ധരിച്ചു. ചേത്തയ്ക്കല്‍...