മലപ്പുറം: ആഗോള അയ്യപ്പസംഗമത്തിൽ സർക്കാരിനെതിരെ വിമർശനവുമായി മുൻ നിലമ്പൂർ എംഎൽഎയും തൃണമൂൽ നേതാവുമായ പി.വി അൻവർ. അയ്യപ്പ സംഗമ നാടകമാണ് കേരളത്തിൽ നടന്നതെന്ന് പി.വി അൻവർ പറഞ്ഞു. അയ്യപ്പസംഗമത്തിൽ ആളുകൾ കുറഞ്ഞത് കേരളത്തിലെ മൂന്നര കോടി ജനങ്ങൾ കണ്ടതാണെന്നും വർഗീയ വാദത്തിന്റെ നെറ്റിപ്പട്ടം കെട്ടിയ ആളെ കാറിൽ കയറ്റിയാണ് മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കാൻ വന്നതെന്നും പി.വി അൻവർ പറഞ്ഞു. അയ്യപ്പ സംഗമത്തിന് വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറിൽ പോയത് എഐ വെച്ച് ഉണ്ടാക്കിയതല്ലേ എന്ന് നാളെ ഗോവിന്ദൻ മാഷ് പറഞ്ഞാൽ അത്ഭുതപ്പെടാനില്ലെന്നും പി.വി അൻവർ മാധ്യമങ്ങളോട് പറഞ്ഞു. കുറച്ചുകാലമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ് ഗോവിന്ദൻ മാഷെയും നയിക്കുന്നതെന്നും അൻവർ. കഴിഞ്ഞ ഒന്നരവർഷമായി മുഖ്യമന്ത്രി നടത്തുന്ന എല്ലാ പരിപാടികളും പരാജയമാണെന്നും പി.വി അൻവർ പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























