Monday, January 13, 2025 12:55 am

പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: നിലമ്പൂർ എംഎൽഎ പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയിൽ നിന്ന് അംഗത്വം സ്വീകരിച്ചതായി തൃണമൂൽ കോൺഗ്രസ് അറിയിച്ചു. നാളെ കൊൽക്കത്തയിൽ മമത ബാനർജിയുമായി അൻവർ വാർത്താ സമ്മേളനം നടത്തും. തൃണമൂൽ കോൺഗ്രസിന്റെ ഭാഗമാകാൻ നേരത്തെ പി വി അൻവർ ശ്രമങ്ങൾ തുടങ്ങിയിരുന്നു. കഴിഞ്ഞ മാസം ദില്ലി കേന്ദ്രീകരിച്ച് ഇതിനായി ചർച്ചകളും നടന്നു. ഇതിനിടെ കോൺഗ്രസിൽ ചേരാനുള്ള ശ്രമങ്ങൾ അൻവർ നടത്തിയെങ്കിലും ഇത് വിജയം കണ്ടിരുന്നില്ല. യുഡിഎഫിലേക്ക് എത്താനുള്ള നീക്കവും അൻവർ നടത്തി. ലീഗിന്റെ പിന്തുണ അൻവറിന് ലഭിച്ചിരുന്നെങ്കിലും യുഡിഎഫ് പ്രവേശനത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് തൃണമൂലിലേക്ക് അൻവർ നീങ്ങിയത്. കൊൽക്കത്തയിൽ ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയാണ് അൻവറിനെ തൃണമൂലിലേക്ക് സ്വീകരിച്ചത്. അൻവറിനെ സ്വാഗതം ചെയ്ത് അഭിഷേക് ബാനർജിയും ട്വീറ്റ് ചെയ്തു. പൊതുപ്രവർത്തനത്തിനായുള്ള പി വി അൻവറിന്‍റെ അർപ്പണവും ജനങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടവും തങ്ങളുടെ ലക്ഷ്യത്തോട് ചേർന്നുനില്‍ക്കുന്നതെന്ന് അഭിഷേക് ബാനർജി ട്വിറ്ററില്‍ കുറിച്ചു.

പാർട്ടി പ്രവേശനത്തിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുമായി അൻവർ ഫോണിൽ സംസാരിച്ചിരുന്നു. തൃണമൂലിന്റെ കേരള കോ-ഓർഡിനേറ്റർ സ്ഥാനം അൻവറിന് നൽകുമെന്നാണ് വിവരം. മമത ബാനർജിയെ കേരളത്തിൽ എത്തിച്ച് റാലിക്കും അൻവറിന് പദ്ധതിയുണ്ടെന്നാണ് വിവരം. എന്നാൽ അൻവറിന്റെ എംഎൽഎ സ്ഥാനം സംബന്ധിച്ചാണ് നിലവിൽ ആശങ്ക നിലനിൽക്കുന്നത്. സ്വതന്ത്ര എംഎൽഎയായ അൻവറിന് നിയമസഭയുടെ കാലാവധി തീരും വരെ മറ്റൊരു പാർട്ടയിൽ ചേർന്നാൽ അയോഗൃത പ്രശ്നമുണ്ട്. അതിനാൽ ഔദ്യോഗികമായി മെബർഷിപ്പ് എടുക്കാതെ തൃണമൂലിന്റെ ഭാഗമാകാനാകും സാധ്യത. ഇതിൽ പി വി അൻവർ നിയമോപദേശം തേടിയെന്നാണ് വിവരം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാനന ക്ഷേത്രത്തിൽ ഭക്തിഗാനാർച്ചനയുമായി കാനന പാലകർ

0
പത്തനംതിട്ട : നിറഞ്ഞ മനസ്സോടെ അയ്യപ്പന് ഭക്തിഗാനാർച്ചനയുമായി വനപാലകർ. വടശ്ശേരിക്കര റേഞ്ച്...

സന്നിധാനം പ്രകാശപൂരിതമാകും ; നാലായിരം അധിക വിളക്കുകൾ സ്ഥാപിച്ച് കെഎസ്ഇബി

0
പത്തനംതിട്ട : മകരവിളക്കിന് മുന്നോടിയായി കെഎസ്ഇബിയുടെ നേതൃത്വത്തിലുള്ള ഒരുക്കങ്ങൾ പൂ൪ത്തിയായി. തടസമില്ലാതെ...

മകരവിളക്ക്; സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി

0
പത്തനംതിട്ട : മകരവിളക്കിനു മുന്നോടിയായുള്ള ക്രമീകരണങ്ങൾ വിലയിരുത്താ൯ പോലീസ് സ്പെഷ്യൽ ഓഫീസ൪...

ഡിസിസി ട്രഷറ‍ുടെ മരണം ; എം.വി ഗോവിന്ദനും വി ഡി സതീശനും എൻ എം...

0
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സിപിഐഎം സംസ്ഥാന സെക്രട്ടറി...