സിപിഐഎമ്മിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി പി വി അൻവർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഐഎമ്മിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി പി വി അൻവർ. നിരീക്ഷകരെ ആവശ്യമുണ്ട്. ഇടതുകണ്ണിലൂടെ കാണുന്നത് മാത്രം പറയാൻ കഴിവുള്ളവരാകണം. ക്യാപ്സൂൾ കഴിച്ചതിന് ശേഷം മാത്രമേ നിരീക്ഷിക്കാവൂ. അല്ലെങ്കിൽ താക്കീത് ചെയ്യും. പിന്നെ ഭീഷണിപ്പെടുത്തും എന്നായിരുന്നു പി വി അൻവറിന്റെ കുറിപ്പ്. കൊച്ചിയിലെ ഇഡി ഓഫീസിൽ നടന്ന മാരത്തൺ ചോദ്യംചെയ്യലിന് പിന്നാലെ ഫേസ്ബുക്ക് ലൈവിലെത്തിയ അൻവർ, മുഖ്യമന്ത്രി പിണറായി വിജയനും ‘പിണറായിസത്തിനും’ എതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

തനിക്കെതിരെയുള്ള വിജിലൻസ് കേസുകൾ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദേശപ്രകാരമാണെന്ന് അൻവർ ആരോപിച്ചു. പിണറായിസത്തിനും മരുമോനിസത്തിനും എതിരെ ശബ്ദമുയർത്തിയതാണ് ഈ വേട്ടയാടലിന് കാരണം. ഒൻപത് കോടി രൂപ വായ്പയെടുത്തിരുന്നുവെന്നും അതിൽ അഞ്ച് കോടിയിലധികം രൂപ തിരിച്ചടച്ചുവെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചടവ് മുടങ്ങിയതിനെ ‘തട്ടിപ്പായി’ ചിത്രീകരിച്ച് വിജിലൻസ് എഫ്.ഐ.ആർ ഇട്ടതാണ് ഇഡി അന്വേഷണത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...