മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് മലയോര ജില്ലാ വിഭജന യാത്രയുമായി പി.വി അൻവർ. ‘വിവേചനത്തിനെതിരെ ശബ്ദമുയർത്തുക, അനീതിക്കെതിരെ അണിനിരക്കുക’ എന്ന പ്രമേയം ഉയർത്തിപ്പിടിച്ചാണ് യാത്ര സംഘടിപ്പിക്കുന്നത്. മലപ്പുറത്തിന്റെ പിന്നോക്കാവസ്ഥയും ജില്ലയോടുള്ള അവഗണനയും ചൂണ്ടിക്കാട്ടി വിശദമായ ബുക്ക്‌ലെറ്റ് തൃണമൂൽ കോൺഗ്രസ് പുറത്തിറക്കിയിട്ടുണ്ട്. മഞ്ചേരി മെഡിക്കൽ കോളജിലെ അപര്യാപ്തതകൾ, റെയിൽവേ അവഗണന, കടലോരമേഖലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ, കാലത്തിനൊപ്പം ഓടിയെത്താത്ത കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, അവസാനിക്കാത്ത പ്ലസ് വൺ സീറ്റ് പ്രതിസന്ധി, പഞ്ചായത്തുകളിലും വില്ലേജ് ഓഫീസുകളിലും ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്ന ഫയലുകൾ, ഭരണകൂടങ്ങളുടെ അവഗണന നേരിടുന്ന മലയോര ഗ്രാമങ്ങൾ, കെഎസ്ആർടിസിയിലെ അസൗകര്യങ്ങൾ തുടങ്ങിയവയാണ് ബുക്ക്‌ലെറ്റിൽ വിശദീകരിക്കുന്നത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]