Sunday, April 13, 2025 6:00 am

ഇ-ബസ് പദ്ധതിയുടെ കൺസൾട്ടന്റ് സ്ഥാനത്ത് നിന്നും പിഡബ്ല്യുസിയെ ഒഴിവാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് വൻ വിവാദമായതിന് പിന്നാലെ പ്രൈസ് വാട്ടർഹൗസ് കൂപ്പർ കമ്പനിക്കും തിരിച്ചടി. നേരത്തെ പ്രതിപക്ഷം ആരോപണം ഉന്നയിച്ച ഇ-മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടൻസി സ്ഥാനത്ത് നിന്നും കമ്പനിയെ ഒഴിവാക്കി. ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക് കൺസൾട്ടന്റ് സ്ഥാനത്ത് നിന്ന് നേരത്തെ കമ്പനിയെ ഒഴിവാക്കിയിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പിഡബ്ല്യുസിക്ക് എതിരെ ആരോപണവുമായി രംഗത്ത് വന്നത്. സെബി വിലക്കിയ കമ്പനിക്കാണ് കരാർ നൽകിയതെന്നായിരുന്നു വാദം. ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കമ്പനിയെ നിയമിച്ചതിൽ അപാകതയില്ലെന്ന് വിശദീകരിച്ചു. ഇ മൊബിലിറ്റി സർക്കാറിന്റെ നയമാണ്. 2022 ഓടെ പത്ത് ലക്ഷം വൈദ്യുതി വാഹനങ്ങൾ നിരത്തിലിറക്കാനാണ് ആലോചന. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് എന്ന സ്ഥാപനം, ഇന്ത്യാ ഗവൺമെന്റിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ഇൻഫർമേറ്റിക് സെന്റർ സർവ്വീസസ് ഇൻ കോർപ്പറേറ്റട് എംപാനൽ ചെയ്തിട്ടുള്ള സ്ഥാപനമാണ്.

സെബി വിലക്കിയ കമ്പനിക്കാണ് കരാർ കൊടുത്തതെന്ന ആരോപണവും അടിസ്ഥാന രഹിതമാണ്. വിലക്കുണ്ടെന്ന് പറയുന്നത് മറ്റൊരു ഓഡിറ്റ് കമ്പനിക്കാണ്. ഇവ രണ്ടും രണ്ട് ലീഗൽ എന്റിറ്റിയാണ്. കേരളത്തിന്റെ ഭാവി ആവശ്യമാണ് ട്രാൻസ്പോർട്ട് നയം. അവ വികസിപ്പിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഉന്നതതല യോഗം ചേർന്ന് ചട്ടപ്രകാരമാണ് ഉത്തരവുകൾ ഇറങ്ങിയത്. പരിസ്ഥിതി സംരക്ഷണവും പശ്ചാത്തല വികസനവും സമന്വയിപ്പിച്ചുകൊണ്ടുപോകാനുള്ള സർക്കാർ നയം സുതാര്യമാണ്. വെല്ലുവിളികൾക്കിടയിൽ കേരളത്തെ മുന്നോട്ടുനയിക്കാൻ സർക്കാർ ശ്രമിക്കും എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാൽ ശിവശങ്കർ പുറത്തായതിന് പിന്നാലെയാണ് വിവാദ വിഷയങ്ങളിൽ പുനപരിശോധന നടക്കുന്നത്. കൺസൾട്ടൻസി കരാറുകൾ പുനപരിശോധിക്കാൻ ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം നിർദ്ദേശിച്ചിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അടിമുടി വ്യാജനെ ഓടിച്ചിട്ട് പിടിച്ച് ജില്ലാ ക്രൈംബ്രാ‍ഞ്ച്

0
പത്തനംതിട്ട : അടിമുടി വ്യാജനെ ഓടിച്ചിട്ട് പിടിച്ച് പത്തനംതിട്ട ജില്ലാ ക്രൈംബ്രാ‍ഞ്ച്....

ചാരായം വാറ്റുന്നതിനിടെ ഒരാൾ അറസ്റ്റിൽ

0
ഇടുക്കി : വിനോദ സഞ്ചാര കേന്ദ്രമായ കാൽവരി മൗണ്ടിനു സമീപം ഏലത്തോട്ടത്തിൽ...

മൂന്ന് കിലോഗ്രാമിലധികം സ്വർണാഭരണങ്ങളുമായി ജീവനക്കാരനെ കാണാതായി

0
ബംഗളുരു : സ്വർണക്കടയിൽ നിന്ന് ഹാൾ മാർക്കിങിനായി കൊണ്ടുപോയ മൂന്ന് കിലോഗ്രാമിലധികം...

ഫെവിക്കോൾ കമ്പനി സ്ഥാപിച്ചിരുന്ന പരസ്യത്തിലെ ചിത്രത്തിനെതിരെ നടപടി

0
മുംബൈ : ഫെവിക്കോൾ കമ്പനി സ്ഥാപിച്ചിരുന്ന പരസ്യത്തിലെ ചിത്രത്തിനെതിരെ റെയിൽവെ അധികൃതർ...