ആശങ്ക അകലാതെ തലസ്ഥാനം , തീരദേശത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് വൈറസ് വ്യാപനം രൂക്ഷമാകുന്ന തിരുവനന്തപുരത്ത് തീരദേശത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. തീര പ്രദേശത്തേക്ക് വരുന്നതിനോ ഇവിടെ നിന്ന് പുറത്തേക്ക് പോകുന്നതിനോ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. തീരപ്രദേശത്ത് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ല. പക്ഷേ കോവിഡ് വൈറസ് പടരുന്നത് വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് നടപടി. ഭക്ഷ്യവസ്തുക്കളടക്കമുള്ള അവശ്യസാധനങ്ങൾ പ്രദേശത്ത് എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരത്തെ തീര മേഖലയിൽ കോവിഡ് രോഗബാധ രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. സാമൂഹിക വ്യാപനം സ്ഥിരീകരിച്ച പുല്ലുവിളയിലും പൂന്തുറയിലും ഗ്രൂപ്പ് അടിസ്ഥാനത്തിൽ ആളുകളിൽ പരിശോധന നടത്തുകയാണ്. രോഗത്തിന്റെ ആദ്യ ദിവസങ്ങളിൽ പ്രദേശത്ത് തന്നെ ചികിത്സയൊരുക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ച 246ൽ 237ഉം സമ്പർക്ക രോഗികളാണ്. പുല്ലുവിളയിൽ 97 പേരെ പരിശോധിച്ചപ്പോൾ 51 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പൂന്തുറയിൽ 50 പേരിൽ പരിശോധന നടത്തിയപ്പോൾ 26 പേര്‍ക്ക് രോഗബാധ കണ്ടെത്തി. പുതുക്കുറിച്ചിയിൽ 75 സാമ്പിളിൽ 20 ഉം അഞ്ചുതെങ്ങിൽ 83 പേരിൽ 15 പേര്‍ക്കും രോഗബാധ കണ്ടെത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...