2019 -ല്‍ പുറത്തിറിക്കി പരാജയപ്പെട്ട മൊബൈല്‍ ആപ്പുമായി പുതിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : റോഡുകളെപ്പറ്റി പരാതി പറയാന്‍ 2019 -ല്‍ പുറത്തിറിക്കിയ മൊബൈല്‍ ആപ്പുമായി പുതിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. മൊബൈല്‍ ആപ്പ്  സംവിധാനം ജൂണ്‍ ഏഴിന് വരുമെന്നു മുഹമ്മദ് റിയാസ് പറഞ്ഞു.

പൊതുജനങ്ങള്‍ക്ക് റോഡുകളെപ്പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ്  സംവിധാനം നടപ്പിലാക്കുകയാണെന്ന് കഴിഞ്ഞ ദിവസമാണ് മന്ത്രി അറിയിച്ചത്. റോഡുകളെപ്പറ്റിയുള്ള പരാതി ആപ്പിലൂടെ അറിയിക്കാം. ആപ്പ് വഴി ലഭിക്കുന്ന പരാതികള്‍ എസ്‌എംഎസ് വഴിയും ഇമെയില്‍ വഴിയും ബന്ധപ്പെട്ട റോഡ്‌സ് വിഭാഗം എന്‍ജിനീയര്‍മാരെ അറിയിക്കും. പരാതി പരിഹരിച്ചശേഷം വിവരം ആപ്പില്‍ അപ്‌ഡേറ്റ് ചെയ്യും. പരാതി നല്‍കിയവര്‍ക്ക് ആപ്പിലൂടെ തന്നെ തുടര്‍വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ജൂണ്‍ 7 മുതല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ലഭ്യമാവുമെന്നും മന്ത്രി പറഞ്ഞിരുന്നു.

ഇതേ ഉദ്ദേശ്യവുമായാണ് കഴിഞ്ഞ പൊതുമരാമത്ത് വകുപ്പ് ആപ്പ് പുറത്തിറക്കിയത്. 2.5 മാത്രമാണ് ആപ്പിന്റെ റേറ്റിങ്. ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യാനോ പരാതി നല്‍കാനോ കഴിയാതെ ആളുകള്‍ ചീത്തവിളിയുമായി റിവ്യൂബോക്സില്‍ നിറഞ്ഞിട്ടുമുണ്ട്. സൈന്‍ ഇന്‍ ചെയ്യാന്‍പോലും കഴിയുന്നില്ലെന്നായിരുന്നു പരാതി. ഒരു തവണ പരീക്ഷിച്ച്‌ പരാജയപ്പെട്ട ആപ്പ് പരിപാടി ഇത്തവണ വകുപ്പിനെ മുന്നോട്ടുനയിക്കുമോ അതോ വീണ്ടും ‘ആപ്പി’ലാക്കുമോ എന്നും ചിലര്‍ ചോദിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...