ദോഹ : ജനങ്ങൾ പൊതുശുചിത്വം പാലിക്കണമെന്ന് ഓർമിപ്പിച്ച് ഖത്തർ നഗരസഭ മന്ത്രാലയം. ലോക ശുചീകരണ ദിനാചരണത്തോട് അനുബന്ധിച്ചാണ് മാലിന്യം വലിച്ചെറിയുന്ന പ്രവണത ഉപേക്ഷിക്കണമെന്നും ബീച്ചുകൾ, നിരത്തുകൾ എന്നിവിടങ്ങളിൽ ഭക്ഷണമാലിന്യങ്ങൾ വലിച്ചെറിയരുതെന്നും സാമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഓർമപ്പെടുത്തിയത്. പൊതുജനങ്ങളുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിന് സമഗ്ര ശുചിത്വ ബോധവൽക്കരണ ക്യാംപെയ്നാണ് മന്ത്രാലയം നടത്തുന്നത്. പൊതു ഇടങ്ങളിലെ മാലിന്യപെട്ടികളിൽ മാത്രമേ മാലിന്യങ്ങൾ ഇടാവൂ. പൊതുശുചിത്വ നിയമ പ്രകാരം അനുവദനീയമല്ലാത്ത ഇടങ്ങളിൽ മാലിന്യം ഇടുകയോ മലിനജലം ഒഴുക്കുകയോ സംസ്‌കരിക്കുകയോ ചെയ്യുന്നത് നിയമ ലംഘനമാണ്. നിയമം ലംഘിച്ചയാളുടെ ചിലവിൽ മാലിന്യം നീക്കുകയും ലംഘനത്തിന് ഉപയോഗിച്ച വാഹനം 3 മാസത്തിൽ കുറയാത്ത കാലയളവിൽ ജപ്തി ചെയ്യുകയും ചെയ്യും. പൊതുസ്ഥലത്ത് അല്ലെങ്കിൽ തുറന്ന ഇടങ്ങളിൽ ഭക്ഷണ മാലിന്യം ഉപേക്ഷിക്കുകയോ വലിച്ചെറിയുകയോ ചെയ്താൽ 10,000 റിയാൽ ആണ് പിഴ. ശുചിത്വം ലംഘനം സംബന്ധിച്ച പരാതികൾ അധികൃതരെ 184 എന്ന നമ്പറിൽ അറിയിക്കാം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033