രാജേന്ദ്രകുമാർ തട്ടിപ്പുകാരൻ ; കുട്ടനാട്ടിലെ വിമതര്‍ക്കെതിരെ വിമര്‍ശനവുമായി സി.പി.എം ജില്ലാ സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കുട്ടനാട്ടിലെ പാര്‍ട്ടി വിമതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍. വിമത നേതാവായ രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാര്‍ തട്ടിപ്പുകാരനെന്ന് ജില്ലാ സെക്രട്ടറി ആരോപിച്ചു. കുട്ടനാട്ടില്‍ നടന്ന സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ യോഗത്തിലാണ് വിമതര്‍ക്കെതിരെ നാസര്‍ പരസ്യവിമര്‍ശനമുയര്‍ത്തിയത്. ലോക്കല്‍ സെക്രട്ടറിയായിയിരിക്കെ രാജേന്ദ്രകുമാര്‍ വെട്ടിപ്പു നടത്തിയെന്നാണ് ആരോപണം.

രാജേന്ദ്രകുമാര്‍ ലോക്കല്‍ സെക്രട്ടറിയായിരിക്കെ, പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തിനായി പണപ്പിരിവ് നടത്തി. ഈ പണപ്പിരിവില്‍ തട്ടിപ്പു നടത്തിയെന്നുമാണ് ആരോപണം ഉന്നയിച്ചത്. ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തുകയും, കമ്മിറ്റിയില്‍ പങ്കെടുക്കാതെയും ലെവി കൊടുക്കാതെയും നില്‍ക്കുന്നയാളാണ് രാജേന്ദ്രകുമാറെന്ന് നാസര്‍ ആരോപിച്ചു. അന്തസ്സുണ്ടെങ്കില്‍ രാജേന്ദ്രകുമാര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കണം ആര്‍ നാസര്‍ പറഞ്ഞു. കുട്ടനാട്ട് നൂറുകണക്കിന് പേര്‍ സിപിഎം വിട്ടു സിപിഐയില്‍ ചേര്‍ന്നു എന്ന വാദം പച്ച കള്ളമാണ്. കൂട്ടരാജി എന്നു വാര്‍ത്ത കൊടുക്കുകയാണ് ചെയ്തതെന്ന് പറഞ്ഞ അദ്ദേഹം പാര്‍ട്ടി വിട്ടു എന്നു പറയുന്ന ആളുകളൊന്നും സിപിഎമ്മില്‍ ഉണ്ടായിരുന്നവരല്ലെന്നും വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...