ഐകൂ നിയോ 7 5ജി (iQOO Neo 7 5G) സ്മാർട്ട്ഫോൺ കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ആകർഷകമായ സവിശേഷതകളുമായി വിപണിയിലെത്തിയ ഈ സ്മാർട്ട്ഫോണിന് ഇപ്പോൾ വില കുറച്ചു. ആമസോണിലാണ് ഫോൺ കുറഞ്ഞ വിലയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 8200 എസ്ഒസി, 120W വയർഡ് ഫ്ലാഷ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററി, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് എന്നിങ്ങനെയുള്ള മികച്ച സ്പെസിഫിക്കേഷനുകളും ഐകൂ നിയോ 7 5ജി ഫോണിലുണ്ട്. ഐക്യൂ നിയോ 7 5ജി സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിലാണ് ലഭ്യമാകുന്നത്. ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 29,999 രൂപയാണ് വില.
ഫോണിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 33,999 രൂപയാണ് വില. ഈ ഫോണിന് 2000 രൂപയാണ് ഇപ്പോൾ കുറച്ചിരിക്കുന്നത്. ഇതോടെ ബേസ് വേരിയന്റിന്റെ വില 27,999 രൂപയാണ് വില. ഹൈ എൻഡ് വേരിയന്റ് 31,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഐകൂ നിയോ 7 5ജി സ്മാർട്ട്ഫോൺ ഫ്രോസ്റ്റ് ബ്ലൂ, ഇന്റർസ്റ്റെല്ലാർ ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. ആമസോണിലാണ് ഈ ഡിവൈസ് കുറഞ്ഞ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ ലഭിക്കുന്ന വിലയിൽ ഐകൂ നിയോ 7 5ജി മികച്ച ഡീൽ തന്നെയാണ്. ആകർഷകമായ ക്യാമറ, കരുത്തൻ പ്രോസസർ, മികച്ച ഡിസ്പ്ലെ എന്നിവയെല്ലാം ഐകൂ നിയോ 7 5ജിയുടെ പ്രത്യേകതകളാണ്.