ഐകൂ നിയോ 7 5ജി സ്മാർട്ട്ഫോണിന് വില കുറച്ചു

For full experience, Download our mobile application:
Get it on Google Play

ഐകൂ നിയോ 7 5ജി (iQOO Neo 7 5G) സ്മാർട്ട്ഫോൺ കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ആകർഷകമായ സവിശേഷതകളുമായി വിപണിയിലെത്തിയ ഈ സ്മാർട്ട്ഫോണിന് ഇപ്പോൾ വില കുറച്ചു. ആമസോണിലാണ് ഫോൺ കുറഞ്ഞ വിലയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 8200 എസ്ഒസി, 120W വയർഡ് ഫ്ലാഷ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററി, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് എന്നിങ്ങനെയുള്ള മികച്ച സ്പെസിഫിക്കേഷനുകളും ഐകൂ നിയോ 7 5ജി ഫോണിലുണ്ട്. ഐക്യൂ നിയോ 7 5ജി സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിലാണ് ലഭ്യമാകുന്നത്. ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 29,999 രൂപയാണ്‌ വില.

ഫോണിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 33,999 രൂപയാണ് വില. ഈ ഫോണിന് 2000 രൂപയാണ് ഇപ്പോൾ കുറച്ചിരിക്കുന്നത്. ഇതോടെ ബേസ് വേരിയന്റിന്റെ വില 27,999 രൂപയാണ് വില. ഹൈ എൻഡ് വേരിയന്റ് 31,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഐകൂ നിയോ 7 5ജി സ്മാർട്ട്ഫോൺ ഫ്രോസ്റ്റ് ബ്ലൂ, ഇന്റർസ്റ്റെല്ലാർ ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. ആമസോണിലാണ് ഈ ഡിവൈസ് കുറഞ്ഞ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ ലഭിക്കുന്ന വിലയിൽ ഐകൂ നിയോ 7 5ജി മികച്ച ഡീൽ തന്നെയാണ്. ആകർഷകമായ ക്യാമറ, കരുത്തൻ പ്രോസസർ, മികച്ച ഡിസ്പ്ലെ എന്നിവയെല്ലാം ഐകൂ നിയോ 7 5ജിയുടെ പ്രത്യേകതകളാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം- ടൂറിസം വാരാഘോഷത്തിന് നാളെ സമാപനം

0
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം- ടൂറിസം വാരാഘോഷത്തിന് സമാപനം...

ആറന്മുള ജലമേള പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിന്ന് ഡ്രൈവർമാർക്ക് ക്ഷേത്ര പരിസരത്തേക്ക് എത്താൻ കെ.എസ്.ആര്‍.റ്റി.സി സർവീസ്...

0
ആറന്മുള : ആറന്മുള ഉത്രട്ടാതി ജലമേള കാണുന്നതിനായി എത്തിച്ചേരുന്ന വാഹനങ്ങൾ പോലീസ്...

അതിതീവ്ര വെള്ളപ്പൊക്കം : റാന്നിയില്‍ സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ലെന്ന് ഇരകൾ

0
റാന്നി : റാന്നിയില്‍ ഈ മാസം ആദ്യമുണ്ടായ അതിതീവ്ര വെള്ളപ്പൊക്കത്തിൽ നഷ്ടം...

നേപ്പാൾ പ്രളയം ; ഇന്ത്യക്കാരെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യണം എന്ന് ആവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെ...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 636 ആയി ഉയർന്നു....