Thursday, July 3, 2025 6:43 pm

അമിതമായി കോഫി കുടിച്ചാൽ എന്ത് സംഭവിക്കും ?

For full experience, Download our mobile application:
Get it on Google Play

ദിവസവും നാലും അഞ്ചും കപ്പ് കാപ്പികൾ വരെ കുടിച്ച് ആനന്ദം കണ്ടെത്തുമ്പോൾ അറിയുക കാപ്പി കുടി അമിതമായാൽ ഉണ്ടാകുന്ന ഭവിഷത്തുകളെ കുറിച്ചും പ്രശ്‌നങ്ങളെ കുറിച്ചും. ജാഗ്രത പുലർത്താനും ഏകാഗ്രത വർദ്ധിപ്പിക്കുവാനും തുടങ്ങി നമ്മെ സഹായിക്കുന്നതുപോലുള്ള നിരവധി ഗുണങ്ങൾ കോഫിക്ക് ഉണ്ടെങ്കിലും കാപ്പിയിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നായ കഫീനെ കുറിച്ച് നാം ചിന്തിക്കാതിരുന്നു കൂടാ. കാപ്പിയിൽ അടങ്ങിയിരിക്കുന്ന അമിതമായ അളവിലുള്ള കഫീൻ ആണ് പ്രശ്‌നം. ഇത് അധികമായാൽ ആത്യന്തികമായി ഉത്കണ്ഠയും നെഞ്ചെരിച്ചിലും മുതൽ ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ കാരണമുള്ള നിർജ്ജലീകരണം, ഹൃദയമിടിപ്പ് വർദ്ധിക്കൾ തുടങ്ങി നിരവധി അസ്വസ്ഥതകൾ ഉണ്ടായേക്കാം. കാപ്പിയിലെ സജീവ ഘടകമായ കഫീൻ ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സൈക്കോ ആക്റ്റീവ് പദാർത്ഥമാണ്.

കാപ്പിയിലെ കഫീൻറെ അളവ് വ്യത്യസ്തമാണ് ഒരു കപ്പിൽ 50 മുതൽ 400 മില്ലിഗ്രാം വരെ ഉണ്ടായേക്കാം. അതിനാൽ തന്നെ നാം ഒരു ദിവസം എത്ര കാപ്പി കഴിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും കഫീൻ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളുടെ തീക്ഷ്ണതയും. വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ആരോഗ്യമുള്ള മുതിർന്നവർക്ക് പ്രതിദിനം 400 മില്ലിഗ്രാം കഫീൻ സുരക്ഷിതമാണ്. ഇത് ഏകദേശം നാല് കപ്പ് ബ്രൂഡ് കോഫി, 10 ക്യാൻ കോള അല്ലെങ്കിൽ 2 എനർജി ഡ്രിങ്കുകൾ എന്നിവയിലേതിന് സമാനമായ കഫീന്റെ അളവാണ്. അമിതമായ കാപ്പിയുടെ ഉപയോഗം അസ്വസ്ഥത വർദ്ധിപ്പിക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. ചെറിയ അളവിലുള്ള ഉറക്കക്കുറവ് പോലും നിങ്ങളുടെ പകൽ സമയത്തെ ഉണർവ്വിനെയും പ്രകടനത്തെയും ബാധിക്കും. ഉറക്കക്കുറവ് അകറ്റാൻ കാപ്പി കഴിക്കുന്നത് തെറ്റായ പ്രവണതയാണ് എന്ന് ഓർമ്മിക്കുക.

ഉദാഹരണത്തിന് പകൽ സമയത്ത് ഉണർന്നിരിക്കാൻ നിങ്ങൾക്ക് കാപ്പി കുടിക്കാം. എന്നാൽ കഫീൻ നിങ്ങളുടെ രാത്രി ഉറക്കത്തെ ബാധിക്കുകായും ഉറക്കത്തിൻറെ സമയദൈർഘ്യം കുറയ്ക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ കാപ്പി അധികമായി കഴിക്കുന്ന ശീലം പതിയെ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. കാരണം കഫീൻ കഴിക്കുന്നത് പെട്ടെന്ന് കുറയുന്നത് തലവേദന, ക്ഷീണം, ക്ഷോഭം, ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമായേക്കാം. കാപ്പി കുടിക്കുമ്പോൾ കോർട്ടിസോൾ (ശരീരത്തിലെ സ്‌ട്രെസ് ഹോർമോൺ) വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് വിറയലും മാനസികാവസ്ഥയിലെ മാറ്റങ്ങൾ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. ലെവോതൈറോക്‌സിൻ (സിന്തറ്റിക് തൈറോയ്ഡ് ഹോർമോൺ) ആഗിരണം ചെയ്യുന്നതിനെയും കാപ്പി കുടിക്കുന്നത് ബാധിക്കുന്നു. അതുവഴി T4-നെ T3 ഹോർമോണുകളിലേക്കുള്ള പരിവർത്തനത്തെ ബാധിക്കുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃശൂർ അളഗപ്പനഗര്‍ യൂണിയന്‍ സ്റ്റോപ്പിനു സമീപം കെട്ടിടം തകര്‍ന്നു വീണു

0
തൃശൂർ: അളഗപ്പനഗര്‍ യൂണിയന്‍ സ്റ്റോപ്പിനു സമീപം കെട്ടിടം തകര്‍ന്നു വീണു. കടമുറികള്‍ പ്രവര്‍ത്തിച്ചിരുന്ന...

റവാഡ ചന്ദ്രശേഖറിൻ്റെ നിർദ്ദേശപ്രകാരം ഗുണ്ടകളെ പൂട്ടാൻ കടുത്ത നടപടിക്ക് ഒരുങ്ങി പോലീസ്

0
തിരുവനന്തപുരം: ഗുണ്ടകളെ പൂട്ടാൻ കടുത്ത നടപടിക്ക് ഒരുങ്ങി പോലീസ്. ഇത് സംബന്ധിച്ച്...

ശബരിമലയുടെ പേരിൽ ഇതര സംസ്ഥാനങ്ങളിൽ നടക്കുന്ന അനധികൃത പണപ്പിരിവ് തടയാൻ കർശന നടപടികളുമായി തിരുവിതാംകൂർ...

0
തിരുവനന്തപുരം: ശബരിമലയുടെ പേരിൽ ഇതര സംസ്ഥാനങ്ങളിൽ നടക്കുന്ന അനധികൃത പണപ്പിരിവ് തടയാൻ...

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു

0
പാലക്കാട് : സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ...