അട്ടച്ചാക്കല്‍ കത്തോലിക്കാ പള്ളിക്കാര്‍ മറ പിടിച്ചു ; സ്വകാര്യ വ്യക്തി വന്‍ തോതില്‍ പാടം നികത്തുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : അട്ടച്ചാക്കല്‍ മലങ്കര കത്തോലിക്കാ പള്ളിയുടെ എതിര്‍വശത്ത് സ്വകാര്യ വ്യക്തി വന്‍തോതില്‍  പാടം നികത്തുന്നു. പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ മതിലുപോലെ കെട്ടി പാടം നികത്തുന്നതിന് പള്ളിക്കാരും സഹായിച്ചു. പള്ളിയെ കൈ അയച്ചു സഹായിക്കുന്ന ചിലരെ പള്ളിക്കാരും വേണ്ടരീതിയില്‍ സഹായിച്ചു എന്നുവേണം കരുതാന്‍. അനധികൃതമായി പാടം നികത്താനാണോ ഈ വര്‍ഷത്തെ പെരുന്നാള്‍ എന്നുപോലും സംശയിക്കുന്ന നിലയിലാണ് പള്ളിക്കാരുടെ ഈ നടപടി. അനധികൃതമായി വയലുകള്‍ നികത്തുന്നതിന് മറയായി പെരുന്നാളിന്റെ ബോര്‍ഡുകള്‍ ചിലര്‍ സ്ഥാപിച്ചിട്ടും അത് നീക്കുവാനോ അത് വെച്ചവരെ ഉപദേശിക്കുവാനോ ഇടവക വികാരിയോ പള്ളി കമ്മിറ്റിക്കാരോ തയ്യാറായിട്ടുമില്ല.

തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ കണക്കുകൂട്ടിയാണ് നടപടി. റവന്യൂ അധികൃതരുടെ ഒത്താശയോടെയാണ് ഈ നടപടിയെന്നും സംശയിക്കുന്നു. കോന്നിതാഴം വില്ലേജ് ഓഫീസിന്റെ ഒരുകിലോമീറ്റര്‍ മാറിയാണ് ഈ അനധികൃത വയല്‍ നികത്തല്‍ പട്ടാപ്പകല്‍ നടക്കുന്നത്. കഴിഞ്ഞ നാലുമാസത്തിലധികമായി ഇവിടെ മണ്ണിട്ടു നികത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇന്നാണ് ഇതറിഞ്ഞതെന്നാണ് വില്ലേജ് ഓഫീസര്‍ വിനോദ് ആദ്യം പറഞ്ഞത്. നരിയാപുരം സ്വദേശി റോണി തോമസ്‌ ആണ് ഉടമയെന്നും ഇദ്ദേഹത്തെ കണ്ടുപിടിച്ച് സ്റ്റോപ്പ് മെമ്മോ കൊടുക്കുവാന്‍ ആലോചിക്കുകയാണെന്നും ഇദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തമായ തെളിവുകള്‍ നിരത്തിയപ്പോള്‍ വില്ലേജ് ഓഫീസര്‍ നിലപാട് മാറ്റി. നാലുമാസം മുമ്പ് സ്റ്റോപ്പ്‌ മെമ്മോ കൊടുത്തിരുന്നു എന്നും നരിയാപുരം സ്വദേശി റോണി തോമസിനാണ് നല്‍കിയതെന്നും ഇദ്ദേഹം പറഞ്ഞു. അട്ടച്ചാക്കല്‍ സ്വദേശിയായ വ്യവസായി ഇതില്‍ കക്ഷിയല്ലെന്നും നിലവില്‍ കരം അടക്കുന്നത് റോണി തോമസ്‌ ആയതിനാല്‍ ഇദ്ദേഹത്തിനു മാത്രമേ നിരോധന ഉത്തരവ് നല്‍കുവാന്‍ കഴിയൂ എന്നുമാണ് വില്ലേജ് ഓഫീസറുടെ നിലപാട്.

അട്ടച്ചാക്കല്‍ മലങ്കര കത്തോലിക്കാ പള്ളിക്ക് പാര്‍ക്കിംഗ് ഒരുക്കാനെന്ന പേരിലാണ് ഇവിടെ വയലുകള്‍ നികത്തുന്നത്. പള്ളിയുടെ ഉടമസ്ഥതയില്‍ ഇവിടെ സ്ഥലം ഇല്ലെന്നും നരിയാപുരം സ്വദേശി റോണി തോമസിന്റെ സ്ഥലമാണ് ഇതെന്നും പള്ളിയുടെ ചുമതലക്കാര്‍ പറഞ്ഞു. പാടം നികത്തിയെടുക്കുന്ന സ്ഥലം 2024 മുതല്‍ രണ്ടുവര്‍ഷത്തേക്ക് പള്ളിയുടെ പാര്‍ക്കിങ്ങിനും മറ്റാവശ്യങ്ങള്‍ക്കും നല്‍കാമെന്നതാണ് ധാരണ. ഇത് സംബന്ധിച്ച് പള്ളിക്കാരും വസ്തു ഉടമയും തമ്മില്‍ എഗ്രിമെന്റ് വെച്ചിട്ടുണ്ടെന്നും പറയുന്നു. എന്നാല്‍ അട്ടച്ചാക്കല്‍ സ്വദേശിയായ ഒരു വ്യവസായി, റോണി തോമസ് എന്നയാളുടെ പേരില്‍ വാങ്ങിയതാണ് ഈ പാടങ്ങള്‍ എന്നും ഈ വ്യവസായിയാണ് മണ്ണിട്ടുനികത്തി കരഭൂമിയാക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.

അട്ടച്ചാക്കല്‍ മലങ്കര കത്തോലിക്കാ പള്ളിക്ക് കയ്യയച്ചു സഹായങ്ങള്‍ നല്‍കുന്ന വ്യവസായിയുമായി പള്ളിയിലെ ചിലര്‍ ഉണ്ടാക്കിയ  രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇവിടെ വയലുകള്‍ നികത്തിയതെന്നു സംശയിക്കുന്നു. പള്ളിക്ക് പാര്‍ക്കിങ്ങിന് രണ്ടുവര്‍ഷത്തേക്ക് സൌജന്യമായി സ്ഥലം നല്‍കാമെന്ന ധാരണയും എഗ്രിമെന്റുകളും വന്‍ അഴിമതിയിലേക്കും വിരല്‍ചൂണ്ടുന്നു. നിയമവിരുദ്ധമായി പാടം മണ്ണിട്ടു നികത്തുന്നതിന് അട്ടച്ചാക്കല്‍ മലങ്കര കത്തോലിക്കാ ഇടവകയെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് ചിലര്‍ ബോധപൂര്‍വമായി കളിക്കുകയായിരുന്നു. ഇടവകാംഗങ്ങളില്‍ പലര്‍ക്കും ഇതിനെക്കുറിച്ച്‌ വ്യക്തമായ അറിവുണ്ടായിരുന്നില്ല എന്നാണ് വിവരം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍; ആര്‍. സുഗതന് അനുകൂലമായി കത്ത് നല്‍കിയതിലാണ് നടപടി

0
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അനുകൂലമായി കത്ത് നല്‍കിയ തദ്ദേശ...

ഹരിതകര്‍മ സേന അംഗം ജീവനൊടുക്കാന്‍ ശ്രമിച്ചു; വാർഡ് കൗണ്‍സിലര്‍ക്കെതിരെ ഗുരുതര ആരോപണം

0
കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഹരിതകര്‍മ സേന അംഗം ജീവനൊടുക്കാന്‍ ശ്രമിച്ചു. ജൈവമാലിന്യ...

മലപ്പുറത്ത് പഞ്ചായത്ത് ഓഫീസിൽ കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി

0
മലപ്പുറം: പഞ്ചായത്ത് ഓഫീസിൽ കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി. മലപ്പുറം വാഴയൂർ പഞ്ചായത്തിലാണ്...

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി

0
എറണാകുളം:  എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി....