പത്തനംതിട്ടയില്‍ ക്വാറന്റീന്‍ ലംഘിച്ച് പുറത്തിറങ്ങിയ ആളെ പോലീസും ആരോഗ്യ പ്രവര്‍ത്തകരും ഓടിച്ചിട്ട് പിടികൂടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ക്വാറന്റീന്‍ ലംഘിച്ച് പുറത്തിറങ്ങിയയാളെ പോലീസും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് ഓടിച്ചിട്ടു പിടികൂടി. പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജങ്ഷനിലാണ് സംഭവം. ഇയാള്‍ മൂന്നു ദിവസം മുമ്പ് ദുബായില്‍ നിന്നെത്തിയതാണ്.

മാസ്‌ക് ശരിയായി ധരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പോലീസ് ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. ദുബായില്‍ നിന്നെത്തിയതാണെന്നും വീട്ടില്‍ നിരീക്ഷണത്തിലാണെന്നും അപ്പോഴാണ് ഇയാള്‍ പറയുന്നത്. പോലീസ് അറിയിച്ചതനുസരിച്ച് പിപിഇ കിറ്റ് അണിഞ്ഞ് ആരോഗ്യ പ്രവര്‍ത്തകരെത്തി ഇയാളെ പിടികൂടാന്‍ ശ്രമിച്ചു. എന്നാല്‍ വഴങ്ങാതെ കുതറി ഓടി. കൂടുതല്‍ പോലീസെത്തിയാണ് ഇയാളെ പിടികൂടിയത് . കോഴഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ സഞ്ചാരപാത വ്യക്തമല്ല. വീട്ടില്‍ നിന്നും വഴക്കിട്ട് ഇറങ്ങിയതാണെന്നു സൂചനയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....