കൊച്ചി : മലയാറ്റൂരില്‍ പാറമടയില്‍ സ്ഫോടനം. പാറമടക്ക് സമീപം ഒരു കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സ്ഫോടനത്തില്‍ പാറമടയിലെ ജോലിക്കാരായ രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. വെടിമരുന്ന് പൊട്ടിത്തറിക്കുകയും കെട്ടിടം പൂര്‍ണ്ണമായും തകരുകയായിരുന്നു. സേലം സ്വദേശിയായ പെരിയണ്ണന്‍ (40), കര്‍ണാടക സ്വദേശി ധനപാലന്‍ (36) എന്നിവരാണ് മരിച്ചത്. ഇരുവരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവർ പുതിയതായി ജോലിക്കെത്തി ക്വാറന്റീനില്‍ കഴിയുകയായിരുന്നു
പാറമടയില്‍ സ്‌ഫോടനം രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു
RECENT NEWS
Advertisment