പാറമട (ക്വോറി) ഉടമകള്‍ കോടികളുടെ CER ഫണ്ട്‌ വെട്ടിക്കുന്നു ; റാന്നിയിലെ മൂന്ന് ക്വാറികളുടെ ലൈസന്‍സ് റദ്ദ് ചെയ്യും – ഷോക്കോസ് നോട്ടീസ് നല്‍കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനത്തെ ക്വോറി ഉടമകള്‍ കോടികളുടെ CER ഫണ്ട്‌ വെട്ടിക്കുന്നുവെന്ന് സൂചന. CER ഫണ്ട്‌ വിനിയോഗിക്കാതെ തട്ടിപ്പ് നടത്തിയ റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ മൂന്ന് ക്വാറികളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന്റെ മുന്നോടിയായി ക്വാറി ഉടമകള്‍ക്ക് ഷോക്കോസ് നോട്ടീസ് നല്‍കി. വിവരാവകാശ പ്രവര്‍ത്തകനായ അനില്‍ കാറ്റാടിക്കല്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ നടപടി.

ക്വോറികള്‍ക്ക് അനുമതി ലഭിക്കണമെന്നുണ്ടെങ്കില്‍ Corporate Environment Responsibility (CER) ഫണ്ട്, പദ്ധതിയില്‍ വകയിരുത്തുകയും പ്രൊജക്ടില്‍ പറയുന്ന പ്രകാരം അത് കൃത്യമായി ചെലവഴിക്കുകയും വേണം. പദ്ധതി ബാധിത പ്രദേശത്തെ ജനങ്ങളുടെ ക്ഷേമത്തിനും പദ്ധതിയുടെ പ്രവര്‍ത്തനം മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും വേണ്ടിയാണ് ഈ ഫണ്ട് വിനിയോഗിക്കേണ്ടത്. സ്കൂള്‍ കെട്ടിടങ്ങള്‍ നവീകരിക്കുക, ഡിജിറ്റല്‍ ക്ലാസ് മുറികള്‍ ഒരുക്കുക, ആരോഗ്യ കേന്ദ്രങ്ങളുടെ വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ നടപ്പിലാക്കുക, അര്‍ഹരായവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുക, റോഡുകളുടെ പുനരുദ്ധാരണം നടത്തുക തുടങ്ങി പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കാണ് Kerala State environment Impact Assesment Authority (SEIAA) യുടെ കര്‍ശനമായ നിബന്ധനകള്‍ പാലിച്ചുകൊണ്ട്‌ CER ഫണ്ട്‌ വിനിയോഗിക്കേണ്ടത്.

ലൈസന്‍സ് കാലാവധിയില്‍ ആകെ വിനിയോഗിക്കുന്ന ഫണ്ട് രേഖപ്പെടുത്തുന്നതോടൊപ്പം ഓരോവര്‍ഷവും ഈ ഫണ്ട് വിനിയോഗിച്ചുകൊണ്ട് നടത്തുന്ന പദ്ധതികള്‍ എന്തൊക്കെയാണെന്നും അനുമതി അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഉണ്ടായിരിക്കുകയും വേണം. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ആ പ്രദേശത്ത് ക്വാറി പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കുന്നത്. എന്നാല്‍ ക്വാറിക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചുകഴിഞ്ഞാല്‍ ഭൂരിപക്ഷം ക്വാറി ഉടമകളും ഈ ഫണ്ട് ചെലവഴിക്കാതെ സ്വന്തം പോക്കറ്റിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. പദ്ധതിപ്രദേശത്തെ ജനങ്ങളുടെ അജ്ഞാത മുതലെടുത്തുകൊണ്ടാണ് കോടികളുടെ ഈ തട്ടിപ്പ് കേരളത്തിലുടനീളം വര്‍ഷങ്ങളായി നടന്നുവരുന്നത്. ഗ്രാമ പഞ്ചായത്ത് അധികാരികള്‍ക്ക് CER ഫണ്ട്‌ വിനിയോഗത്തെക്കുറിച്ച് വ്യക്തമായി അറിയാമെങ്കിലും ഇവര്‍ ബോധപൂര്‍വ്വം മൌനം പാലിക്കുകയാണ്. ഇത് സംബന്ധിച്ച് വ്യാപകമായ അഴിമതി ആരോപണങ്ങളും ഉയരുന്നുണ്ട്.

പത്തനംതിട്ട ജില്ലയിലെ പല ക്വാറികളും CER ഫണ്ട്‌ കൃത്യമായി വിനിയോഗിക്കുന്നില്ല. റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്നു ക്വാറികളും CER ഫണ്ട്‌ ഒട്ടുംതന്നെ വിനിയോഗിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു. പൊതു പ്രവര്‍ത്തകനായ അനില്‍ കാറ്റാടിക്കലിന് നല്‍കിയ വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത്. CER ഫണ്ട്‌ വിനിയോഗം സംബന്ധിച്ച് ആറുമാസം കൂടുമ്പോള്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുകയും വേണം.  ഇതിലും ഗുരുതരമായ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് വിവരം. CER ഫണ്ട്‌ കൃത്യമായി വിനിയോഗിക്കാതെ വന്നാല്‍ ക്വാറികളുടെ പ്രവര്‍ത്തനാനുമതി റദ്ദു ചെയ്യപ്പെടും. CER ഫണ്ട്‌ വിനിയോഗിക്കാതെ തട്ടിപ്പ് നടത്തിയ റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ മൂന്നു ക്വാറികളുടെ പ്രവര്‍ത്തനാനുമതി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് അനില്‍ കാറ്റാടിക്കല്‍ വിവിധ ഡിപ്പാര്‍ട്ട്മെന്റ് കള്‍ക്കും കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടി അന്തിമ ഘട്ടത്തിലാണെന്ന് അനില്‍ കാറ്റാടിക്കല്‍ പത്തനംതിട്ട മീഡിയായോട് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു

0
കൊച്ചി: സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാൻ. കോട്ടയം അതിരൂപതയുടെ സഹായ...

മലയാളം സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം ഗവേഷക വിദ്യാർഥിനിയുടെ അനിശ്ചിതകാല സമരം 14-ാം ദിവസത്തിലേക്ക്...

0
മലപ്പുറം: തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം...

കോഴിക്കോട് വടകരയിൽ യുവാക്കള്‍ക്ക് നേരെ സംഘം ചേര്‍ന്ന് മര്‍ദ്ദനം

0
കോഴിക്കോട് : കോഴിക്കോട് വടകര മണിയൂർ പതിയാരക്കര മഞ്ചേരിക്കടവ് പാര്‍ക്കിന് സമീപം...

മണ്ഡലങ്ങളുടെ എണ്ണം നിലവിലുള്ളതുപോലെ 543 ആയി തുടരണമെന്ന് ഖർഗെ; കേന്ദ്രസർക്കാരിന് കത്തയച്ചു

0
ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് എഐസിസി അധ്യക്ഷന്‍...