ചോദ്യപേപ്പര്‍ ചോര്‍ത്തിയ സംഭവം : ഫോണ്‍ പിടിച്ചെടുത്തിട്ടും നടപടിയില്ല ; കേസ് ഒതുക്കാന്‍ എസ്എന്‍ഡിപിയും സി.പി.എമ്മും കൈകോര്‍ത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: എസ്‌എസ്‌എല്‍സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ഡിഇഓയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച പ്രഥമാധ്യാപകനെ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. സന്ദേശം അയയ്ക്കാന്‍ ഉപയോഗിച്ച ഫോണും പിടിച്ചെടുത്തു. എന്നാല്‍ ഇതു സംബന്ധിച്ച്‌ പോലീസില്‍ പരാതി നല്‍കാനോ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കാനോ വിദ്യാഭ്യാസ വകുപ്പ് ഇതുവരെ തയാറായിട്ടില്ല.

എസ്‌എന്‍ഡിപി യോഗത്തിന്റെ കീഴില്‍ മുട്ടത്തുകോണത്തുള്ള എസ്‌എന്‍ഡിപി എച്ച്‌എസ്‌എസിലെ പ്രഥമാധ്യാപകന്‍ എസ്. സന്തോഷിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. മറ്റു പരീക്ഷകളുടെ ചോദ്യക്കടലാസും ഇതേ പോലെ പുറത്തു വിട്ടിട്ടുണ്ടോ എന്നതു സംബന്ധിച്ച്‌ വിശദമായ അന്വേഷണം നടത്തുമെന്ന് ഉപഡയറക്ടര്‍ പറഞ്ഞു.

ഇടതു അദ്ധ്യാപക സംഘടനയുടെ സജീവ പ്രവര്‍ത്തകനാണ് സന്തോഷ്. സംഭവം വിവാദമായതോടെ വിദ്യാഭ്യാസ ഉപഡയറക്ടറും പത്തനംതിട്ട ഡിഇഓയും സ്‌കൂളില്‍ പാഞ്ഞെത്തി. പ്രാഥമിക അന്വേഷണത്തെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍. സ്വന്തം സ്‌കൂള്‍ ഗ്രൂപ്പിലെ കണക്ക് അദ്ധ്യാപകര്‍ക്ക് അയച്ചു കൊടുത്ത ചോദ്യക്കടലാസ് അബദ്ധത്തില്‍ ഡിഇഓയുടെ ഗ്രൂപ്പിലേക്ക് പോയതാണെന്ന് കരുതുന്നു. ഇംഗ്ലീഷ് പരീക്ഷയ്ക്കും ഇതേ പോലെ ചോദ്യക്കടലാസ് അദ്ധ്യാപകര്‍ക്ക് അയച്ചു കൊടുത്തതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.

പ്രയാസമേറിയ ചോദ്യങ്ങളുടെ ഉത്തരം അതാത് വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകരെ കൊണ്ട് തയാറാക്കി തിരികെ വാങ്ങി കുട്ടികള്‍ക്ക് നല്‍കിയിരുന്നോയെന്ന് അന്വേഷിക്കും. രാവിലെ 9.40 നാണ് കുട്ടികളെ പരീക്ഷയ്ക്കായി ക്ലാസില്‍ കയറ്റുന്നത്. 10 മണിക്ക് കുട്ടികള്‍ക്ക് ചോദ്യക്കടലാസ് നല്‍കും. 12 മണിക്ക് കുട്ടികള്‍ പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നതു വരെ ചോദ്യക്കടലാസ് രഹസ്യ സ്വഭാവമുള്ള രേഖയാണ്. ഇന്നലെ രാവിലെ 10 മണിക്ക് ചോദ്യപേപ്പര്‍ നല്‍കി 10.30 ആയപ്പോഴാണ് ഡിഇഓയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇത് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ അടുത്തു നിന്ന് എടുത്തതാണ്.

അതേസമയം ശാരീരികമായി ശേഷിക്കുറവുള്ള വിദ്യാര്‍ത്ഥികളെ മാസ്‌ക് ധരിപ്പിക്കാന്‍ സഹായിക്കുന്നതിനിടെ തന്റെ ഫോണില്‍ നിന്ന് താന്‍ അറിയാതെ ചിത്രം വാട്സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യപ്പെടുകയുമായിരുന്നുവെന്ന വിശദീകരണമാണ് അദ്ധ്യാപകന്‍ നല്‍കിയത്.

മുമ്പും ചോദ്യക്കടലാസ് പുറത്തു വിട്ടിട്ടുണ്ടാകാമെന്നും ഇതേപ്പറ്റി അന്വേഷിക്കണമെന്നുമുള്ള ആവശ്യത്തെ തുടര്‍ന്നാണ് അദ്ധ്യാപകന്റെ ഫോണ്‍ പിടിച്ചെടുത്തത്. അദ്ധ്യാപക സംഘടനാ നേതാക്കള്‍ ഇടപെട്ട് ഉച്ചയ്ക്ക് തന്നെ വിഷയം പറഞ്ഞു തീര്‍ക്കുകയും ഗ്രൂപ്പില്‍ നിന്ന് പടം നീക്കം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ചിലര്‍ ഇത് സ്‌ക്രീന്‍ ഷോട്ട് എടുത്ത് സൂക്ഷിച്ചിരുന്നു. ഈ ചിത്രം മാധ്യമങ്ങള്‍ക്ക് ലഭിച്ചതോടെയാണ് വിദ്യാഭ്യാസ വകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുനിഞ്ഞത്.

അതിനിടെ അദ്ധ്യാപകന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുന്നത് തടയാന്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. മുന്‍ പരീക്ഷകളുടെ ചോദ്യവും ഇതേ പോലെ ചോര്‍ത്തപ്പെട്ടിട്ടുണ്ടോയെന്ന് ഫോറന്‍സിക് പരിശോധനയില്‍ അറിയാന്‍ കഴിയും. ഇതൊഴിവാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഫോറന്‍സിക് പരിശോധന നടക്കണമെങ്കില്‍ പോലീസില്‍ പരാതി നല്‍കണം. ഇന്ന് പോലീസില്‍ പരാതി കൊടുക്കുമെന്നാണ് ഇന്നലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചിരുന്നത്. ഇന്ന് ഇതുവരെ പരാതി നല്‍കിയിട്ടില്ല.

നേരത്തേയും ചോദ്യപേപ്പര്‍ ചോര്‍ത്തിയിട്ടുണ്ടെങ്കില്‍ സ്‌കൂളിന്റെ ഭാവിയെയും പ്രതികൂലമായി ബാധിക്കും. സ്‌കൂളിലെ പരീക്ഷാ സെന്റര്‍ അടക്കം നഷ്ടമാകും. ഇതോടെ സ്‌കൂളിലെ കുട്ടികള്‍ ടിസി വാങ്ങി മറ്റു സ്‌കൂളുകളിലേക്ക് പോകാനുള്ള സാധ്യതയും ഉണ്ട്. അപകടം മുന്‍കൂട്ടിക്കണ്ട് എസ്‌എന്‍ഡിപി യോഗം നേതാക്കള്‍ കേസൊതുക്കാന്‍ ഇടപെടുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...