ചോദ്യപേപ്പറിന് പകരം കേരള സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് ഉത്തരസൂചിക നല്‍കിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചോദ്യപേപ്പറിന് പകരം കേരള സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് ഉത്തരസൂചിക നല്‍കിയതായി പരാതി. ബിഎസ്‌സി ഇലക്‌ട്രോണിക്‌സ് നാലാം സെമസ്‌റ്റര്‍ പരീക്ഷയിലാണ് ഈ വീഴ്‌ച. മൂല്യനിര്‍ണയത്തിന് ഉത്തരക്കടലാസ് എത്തിയപ്പോഴാണ് വീഴ്‌ചയെ കുറിച്ച്‌ സര്‍വകലാശാല അറിയുന്നത്. അവിശ്വസനീയമെന്ന് തോന്നാവുന്ന വീഴ്‌ചയാണ് പരീക്ഷാ നടത്തിപ്പില്‍ സര്‍വകലാശാലക്ക് ഉണ്ടായിരിക്കുന്നത്. ബിഎസ്‌സി ഇലക്‌ട്രോണിക്‌സ് നാലാം സെമസ്‌റ്റര്‍ വിദ്യാര്‍ഥികള്‍ക്കായി സിഗ്‌നല്‍ ആന്‍ഡ് സിസ്‌റ്റംസ് എന്ന വിഷയത്തിലായിരുന്നു പരീക്ഷ. കോവിഡ് കാലമായതിനാലാണ് പ്രത്യേക പരീക്ഷ ക്രമീകരിച്ചത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് പരീക്ഷ നടന്നത്. ഒന്നിലധികം പേര്‍ രജിസ്‌റ്റര്‍ ചെയ്‌തിരുന്നുവെങ്കിലും കൊല്ലം ജില്ലയിലെ ഒരു വിദ്യാര്‍ഥി മാത്രമാണ് പരീക്ഷ എഴുതിയത്. ചോദ്യപേപ്പറിന് പകരം ആന്‍സര്‍ കീയാണ് അച്ചടിച്ച്‌ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത്. അത് ഉത്തരക്കടലാസില്‍ വിദ്യാര്‍ഥി അതേപോലെ തന്നെ പകര്‍ത്തി എഴുതുകയും ചെയ്‌തു. ഉത്തരക്കടലാസ് സര്‍വകലാശാല മൂല്യനിര്‍ണയത്തിന് നല്‍കി. ചോദ്യപേപ്പര്‍ എവിടെ എന്ന് മൂല്യനിര്‍ണയത്തില്‍ ചുമതലയുള്ള അധ്യാപകന്‍ ചോദിച്ചപ്പോഴാണ് ആന്‍സര്‍ കീയാണ് പകരം നല്‍കിയതെന്ന വിവരം സര്‍വകലാശാല അറിയുന്നത്. ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ കുഴങ്ങിയിരിക്കുകയാണ് സര്‍വകലാശാല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...