ചോദ്യങ്ങൾ ഇനിയും ബാക്കി ; പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിക്കുമ്പോഴും വിവാദമുയർത്തിയ പല ചോദ്യങ്ങൾക്കും ഇനിയും ഉത്തരമില്ല. 2002 മുതൽ തുടങ്ങിയ തട്ടിപ്പിൽ ഉന്നത ബന്ധങ്ങളുള്ള ഒട്ടേറെപ്പേർ കണ്ണികളായിട്ടും 2018 മുതലുള്ള ചില കാര്യങ്ങൾ മാത്രമാണ് അന്വേഷണ പരിധിയിൽ വന്നത്. തട്ടിപ്പിലൂടെ സമ്പാദിച്ച പണത്തിൽ ഒരു ഭാഗം ബിനാമി നിക്ഷേപമാക്കിയെന്ന ആരോപണത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ആരോപണ വിധേയരായ പല ഉന്നതരെയും ഒഴിവാക്കിയതായും ആക്ഷേപമുണ്ട്. തട്ടിപ്പിനായി പണം വാങ്ങിയെടുക്കാൻ മോൻസൺ പല ഉന്നതരെയും ഉപയോഗിച്ചെങ്കിലും അതിൽ ഒട്ടുമിക്ക ആളുകളെയും ചോദ്യംചെയ്യുക പോലും ചെയ്തിട്ടില്ല.

അന്വേഷണം അന്തിമഘട്ടത്തിൽ എത്തിയപ്പോൾ മുതൽ 10 കോടി നൽകി വഞ്ചിതരായ ആറു പരാതിക്കാരിൽ മൂന്നുപേർ ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരേ രംഗത്തുവരികയും സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇവർ അന്വേഷണ ഉദ്യോഗസ്ഥനെതിരേ വിജിലൻസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പുരാവസ്തു തട്ടിപ്പിൽ മുഖ്യ പങ്കാളികളും മോൻസന്റെ സുഹൃത്തുക്കളുമായ ബെംഗളൂരു സംഘത്തിന്റെ ഇടപെടലിലേക്കും അന്വേഷണം എത്തിയിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരം മുറിയിലെ വഞ്ചന കേസ് ; പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചന കേസിൽ പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ. വഞ്ചന...

വന്ദേഭാരത് ഫ്ലാഗ് ഓഫിൽ വന്ദേമാതരം ആലപിച്ചില്ല ; ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ്...

0
കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ...

കരുവാറ്റ കൊലപാതകം : പെൺകുട്ടിയൊഴികെ മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിക്കണമെന്ന് പോലീസ്

0
ആലപ്പുഴ : കരുവാറ്റയിൽ 67 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ...

തൃപ്പൂണിത്തുറയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
കൊച്ചി: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൃപ്പൂണിത്തുറ ഉദയംപേരൂരിലെ ശ്രീപാദം...