Friday, July 4, 2025 1:32 pm

കോവിഡ് ഫലം ഒന്നരമണിക്കൂറിനുള്ളില്‍ : ആര്‍ടിപിസിആര്‍ ടെസ്റ്റ് കിറ്റ് വികസിപ്പിച്ച്‌ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കോവിഡ് ഫലം ഒന്നരമണിക്കൂറിനുള്ളില്‍ അറിയാന്‍ കഴിയുന്ന ആര്‍ടിപിസിആര്‍ ടെസ്റ്റ് കിറ്റ് വികസിപ്പിച്ച്‌ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി. ബാം​ഗളൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിനു കീഴിലുള്ള ‘ഇക്വയ്‌ന്‍ ബയോടെക്’ എന്ന സ്റ്റാര്‍ട്ട്‌അപ്പ് കമ്പനിയാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍. കോവിഡ് പരിശോധനാരംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചേക്കാവുന്നതാണ് ‘ഗ്ലോബല്‍ ഡയഗ്‌നോസ്റ്റിക് കിറ്റ്’ എന്നുപേരിട്ട പരിശോധനാ കിറ്റിന്റെ കണ്ടുപിടിത്തം.

പരിശോധനാ കിറ്റിന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്. വേഗത്തില്‍ ഫലമറിയാന്‍ കഴിയുന്നതിനൊപ്പം പരിശോധനച്ചെലവും കുത്തനെ കുറയ്ക്കാന്‍ കഴിയുമെന്ന് ഐ.ഐ.എസ്‌.സി.യിലെ ബയോകെമിസ്ട്രി പ്രൊഫസറും ഇക്വയ്‌ന്‍ ബയോടെക്കിന്റെ സ്ഥാപകനുമായ ഡോ. ഉദ്പല്‍ താതു പറഞ്ഞു.

സാധാരണ ആര്‍.ടി.പി.സി.ആര്‍. കിറ്റുകളുപയോഗിച്ച്‌ നടത്തുന്ന പരിശോധനകളില്‍ ഫലമറിയാന്‍ 12 മണിക്കൂര്‍മുതല്‍ 18 മണിക്കൂര്‍വരെയാണ് വേണ്ടിവരുന്നത്. കോവിഡ്‌വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഫലമറിയാന്‍ വൈകുന്നത് പ്രതിരോധപ്രവര്‍ത്തനങ്ങളെ ബാധിക്കും. വേഗത്തില്‍ ഫലമറിയാന്‍ കഴിഞ്ഞാല്‍ രോഗികളുടെ സമ്പര്‍ക്കം കുറയ്ക്കാം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

​വ​ള​വും വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​വും ; അ​പ​ക​ടം ഒ​ഴി​യാ​തെ കു​ള​ത്തൂ​ർ​മൂ​ഴി ജംഗ്ഷന്‍

0
മ​ല്ല​പ്പ​ള്ളി : ​വ​ള​വും വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​വും മൂ​ലം അ​പ​ക​ടം ഒ​ഴി​യാ​തെ...

ഹിമാചൽപ്രദേശിൽ മഴക്കെടുതി രൂക്ഷം ; 63 മരണവും 400 കോടിയുടെ നാശനഷ്ടവും രേ​ഖപ്പെടുത്തി

0
ന്യൂഡൽഹി: തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ഹിമാചൽപ്രദേശിൽ ഇതുവരെ 63 മരണവും...

കേരള സർവകലാശാല രജിസ്ട്രാർ കെ.എസ് അനിൽകുമാറിന്റെ ലോഗിൻ ഐഡി സസ്‌പെൻഡ് ചെയ്തു

0
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ കെ.എസ് അനിൽകുമാറിന്റെ ലോഗിൻ ഐഡി വൈസ്...

മെഡിക്കൽ കോളേജ് കെട്ടിടവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കും : ജില്ലാ കളക്ടർ ജോൺ...

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ പ്രാഥമിക അന്വേഷണം നടത്തിയതിന്...