വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം : മിഥിലാജിന്റെയും ഹക്ക് മുഹമ്മദിന്റെയും കുടുംബത്തിന് സി.പി.എം 49 ലക്ഷം വീതം സഹായം കൈമാറി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വെഞ്ഞാറമൂട്ടില്‍ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ മിഥിലാജിന്റെയും ഹക്ക് മുഹമ്മദിന്റെയും കുടുംബാംഗങ്ങള്‍ക്ക് സി.പി.എം സംസ്ഥാന നേതൃത്വം 49,25,100 രൂപ വിതം സഹായം കൈമാറി. മിഥിലാജിന്റെ മാതാപിതാക്കള്‍ക്ക് 1 ലക്ഷം രൂപ വീതവും ഭാര്യക്ക് 15 ലക്ഷം രൂപയും രണ്ട് കുട്ടികള്‍ക്ക് 3225100 രൂപയുമാണ് കൈമാറിയത്.

ഹക്ക്_മുഹമ്മദിന്റെ മാതാപിതാക്കള്‍ക്ക് 1 ലക്ഷം രൂപ വീതവും ഭാര്യക്ക് 15 ലക്ഷം രൂപയും കുട്ടിക്ക് 1612550 രൂപയും ഹഖ് മുഹമ്മദിന് ജനിക്കാനിരിക്കുന്ന കുഞ്ഞിന് (ഗര്‍ഭസ്ഥ ശിശുവിന്) 1612550 രൂപയുമാണ് കൈമാറിയത്. ഹഖിന്റെയും മിഥിലാജിന്റെയും ഭാര്യമാര്‍ക്ക് ജോലി നല്‍കും. മക്കള്‍ക്ക് പഠിക്കാനുള്ള സഹായങ്ങളെല്ലാം നല്‍കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. തിരുവോണ തലേന്ന് രാത്രിയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ മിഥിലാജും ഹക്ക് മുഹമ്മദും തേമ്പാംമൂട്ടിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....