Friday, July 4, 2025 9:32 am

പൂന്തുറയിൽ ക്വിക്ക് റസ്പോൺസ് ടീം ; ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പോലീസ് സുരക്ഷ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ് 19 സൂപ്പർ സ്പ്രെഡ് സ്ഥിരീകരിച്ച പൂന്തുറയിൽ പ്രതിരോധ ജാഗ്രതാ പ്രവര്‍ത്തനങ്ങൾക്കായി ക്വിക്ക് റസ്പോൺസ് ടീമിനെ നിയോഗിച്ചു. പൂന്തുറ പ്രദേശങ്ങളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി റവന്യു – പോലീസ് – ആരോഗ്യ ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിച്ചാണ് ക്വിക്ക് റസ്പോൺസ് ടീമിനെ നിയോഗിച്ചതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. തഹസിൽദാര്‍ക്കും  ഇൻസിഡന്റ് കമാന്റർക്കും കീഴിലാകും ടീമിന്റെ പ്രവർത്തനം. സംഘം 24 മണിക്കൂർ പ്രവർത്തിക്കും. ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണിലേക്കുള്ള ചരക്കുവാഹന നീക്കം, വെള്ളം, വൈദ്യുതി, തുടങ്ങി എല്ലാ പ്രവർത്തനങ്ങളും സംഘം നിരീക്ഷിക്കും

പോലീസ്, ആരോഗ്യ വകുപ്പ് എന്നിവയിൽ നിന്നും ഓരോ ഉദ്യോഗസ്ഥർ സംഘത്തിനൊപ്പം 24 മണിക്കൂറുമുണ്ടാകും. പൂന്തുറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ആവശ്യമായ ജീവനക്കാരെയും ആംബുലൻസ് അടക്കമുള്ള എല്ലാ സൗകര്യങ്ങളും 24 മണിക്കൂറും പ്രവർത്തിക്കാൻ നിർദ്ദേശം നൽകിയതായും കളക്ടർ നവജ്യോദ് ഖോസ അറിയിച്ചു

പ്രദേശത്തുള്ള ആശുപത്രികൾ ഒരുകാരണവശാലും ചികിത്സ നിഷേധിക്കാൻ പാടില്ല. കൊവിഡ് രോഗലക്ഷണമുള്ള രോഗികളെത്തിയാൽ അവരെ നിർബന്ധമായും സ്‌ക്രീനിംഗിന് വിധേയരാക്കണം. മൊബൈൽ മാവേലി സ്റ്റോർ, മൊബൈൽ എ.ടി.എം(രാവിലെ 10 മുതൽ 5 വരെ) എന്നിവ പ്രദേശങ്ങളിൽ പ്രവർത്തിക്കും. പൊതുജനങ്ങൾക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. പ്രദേശത്ത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ആവശ്യമായ പോലീസ് സുരക്ഷ നൽകാൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയതായും ജില്ലാ കളക്ടർ പറഞ്ഞു.

രോഗ വ്യാപനം ആശങ്കാജനകമായി തുടരുന്ന പൂന്തുറയിൽ അവശ്യസാധനങ്ങളോ അത്യാവശ്യ ചികിത്സാ സൗകര്യങ്ങളോ ഇല്ലെന്ന് ആരോപിച്ച് ജനം തെരുവിലിറങ്ങിയിരുന്നു. ജനങ്ങളെ ഇളക്കിവിട്ടത് ആസൂത്രിതമായാണെന്ന ആരോപണവും ശക്തമായിരുന്നു. ഇതിനിടെയാണ് ജനങ്ങൾക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സുരക്ഷാ സംവിധാനങ്ങൾ കൂട്ടാനുമെല്ലാം ജില്ലാ ഭരണകൂടം അടിയന്തര ഇടപെടൽ നടത്തിയത്. ആരോഗ്യ പ്രവര്‍ത്തകരുടെ നേര്‍ക്ക് അടക്കം അതിക്രമം ഉണ്ടായ പൂന്തുറയിൽ സ്ഥിതിയിപ്പോൾ ശാന്തമാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് പന്തളം ടൗൺ യൂണിറ്റ് കൺവെൻഷന്‍ നടന്നു

0
പന്തളം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പന്തളം ടൗൺ...

ഇരവിപേരൂർ ഗവ. യു.പി സ്കൂളിൽ മൃഷ്ടാന്നം പദ്ധതി ഉദ്ഘാടനം ചെയ്തു

0
തിരുവല്ല : ഇരവിപേരൂർ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയിട്ടുള്ള മൃഷ്ടാന്നം...

10 ഗ്രാം കഞ്ചാവുമായി യുവാവിനെ അടൂര്‍ പോലീസ് പിടികൂടി

0
അടൂര്‍ : കരിക്കിനേത്ത് സില്‍ക്‌സ് വസ്ത്രശാലയുടെ അടുത്തുവെച്ച് 10 ഗ്രാം...

ഫേസ്ബുക്ക് പരിചയം ; അവിവാഹിതയെ പീഡിപ്പിച്ചയാളെ പോലീസ് പിടികൂടി

0
തിരുവല്ല : ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ചശേഷം അവിവാഹിതയെ (40)ലോഡ്ജുകളിലെത്തിച്ച്...