Friday, July 4, 2025 9:08 pm

രാജിവയ്‌ക്കേണ്ടത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ; വത്തിക്കാന്‍ സ്ഥാനപതിയുടെ നോട്ടീസിനെതിരെ വൈദികര്‍ പ്രമേയം പാസാക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : രാജിവയ്‌ക്കേണ്ടത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വത്തിക്കാന്‍ സ്ഥാനപതിയുടെ നോട്ടീസിനെതിരെ വൈദികര്‍ പ്രമേയം പാസാക്കി. എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി സ്ഥാനം രാജിവയ്ക്കാന്‍ ആര്‍ച്ച്‌ ബിഷപ്പ് ആന്റണി കരിയിലിന് നോട്ടീസ് നല്‍കിയതില്‍ പ്രതിഷേധിച്ച്‌ അതിരൂപതയിലെ വൈദികര്‍.

സഭാ നേതൃത്വം അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണ്. ആന്റണി കരിയില്‍ സ്ഥാനമൊഴിയാനുള്ള വത്തിക്കാന്‍ സ്ഥാനപതിയുടെ നോട്ടീസിനെതിരെ വൈദികര്‍ പ്രമേയം പാസാക്കി. രാജിവയ്‌ക്കേണ്ടത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണെന്നും വൈദികര്‍ പറഞ്ഞു. മാര്‍ കരിയിലിന് സ്ഥാനമൊഴിയാന്‍ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്‌ബിഷപ്പ് ഡോ. ലിയോപോള്‍ഡോ ജിറേല്ലി നോട്ടീസ് നല്‍കിയ പശ്ചാത്തലത്തില്‍ വൈദികരും വിശ്വാസികളും ഇന്ന് ചേര്‍ന്ന യോഗത്തിലാണ് മാര്‍ കരിയിലിന് പിന്തുണ പ്രഖ്യാപിച്ചത്.

തുടര്‍ന്ന് അതിരൂപതയിലെ പ്രശ്‌നങ്ങളില്‍ സിറോ മലബാര്‍ സഭയിലെ മെത്രാന്മാര്‍ക്കുള്ള തുറന്ന കത്തും വൈദികര്‍ പുറത്തുവിട്ടു. പ്രശ്‌നത്തില്‍ വത്തിക്കാനെ ഇടപെടുത്തി സിറോ മലബാര്‍ സഭയുടെ സകല അധികാരങ്ങളും റോമിന് അടിയറവ് വച്ച്‌ വ്യക്തിസഭയുടെ അന്തസ്സ് ഇല്ലാതാക്കിയെന്ന കത്തില്‍ ആരോപിക്കുന്നു. അതിരൂപതയില്‍ ഈ സ്‌ഫോടനാത്കമ സാഹചര്യം സൃഷ്ടിച്ചത് സിനഡ് ആണെന്ന് കത്തില്‍ കുറ്റപ്പെടുത്തുന്നു. അതിരൂപതയെ സാമ്പത്തികമായി തകര്‍ക്കുകയും സീറോ മലബാര്‍ സഭയുടെ മുഖം വികൃതമാക്കുകയും ചെയ്ത ഭൂമി വിവാദത്തില്‍ കര്‍ദിനാള്‍ നിരപരാധിയാണെന്ന് നിങ്ങളില്‍ എത്ര പേര്‍ക്ക് നെഞ്ചില്‍ കൈവച്ച്‌ പറയാന്‍ സാധിക്കുമെന്ന് വൈദികര്‍ കത്തില്‍ ചോദിക്കുന്നു.

വിവാദം അന്വേഷിക്കാന്‍ സിനഡ് തന്നെ രൂപീകരിച്ച ആര്‍ച്ച്‌ ബിഷപ് മാര്‍ മാത്യൂ മൂലക്കാട്ട് അധ്യക്ഷനായ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സിനഡില്‍ അവതരിപ്പിച്ചപ്പോള്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി കുറ്റക്കാരനാണെന്ന് വിധിച്ചത് സിനഡ് തന്നെയാണ്. അതിന്റെ പശ്ചാത്തലത്തില്‍ രാജി പ്രഖ്യാപിച്ച കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയോട് വേണ്ടയെന്ന് പറഞ്ഞതും ബിഷപ്പുമാര്‍ തന്നെയാണ്. കര്‍ദിനാള്‍ കുറ്റക്കാരനാണെന്ന സത്യം തമസ്‌ക്കരിക്കാന്‍ എല്ലാവര്‍ക്കും വിതരണം ചെയ്ത റിപ്പോര്‍ട്ട് തിരികെ വാങ്ങി സിനഡില്‍ വച്ച്‌ കത്തിച്ചുകളഞ്ഞതും നിങ്ങള്‍ മെത്രാന്മാര്‍ തന്നെയാണെന്ന ഗുരുതരമായ ആരോപണവും കത്തില്‍ വൈദികര്‍ ഉന്നയിക്കുന്നുണ്ട്.

കര്‍ദിനാള്‍ മാര്‍ ആല്‍ഞ്ചേരി രാജി സന്നദ്ധത പ്രകടിപ്പിച്ച വിവരം പൗരസ്ത്യ സഭാ തലവന്‍ കര്‍ദിനാള്‍ സാന്ദ്രി തന്നെ അറിയിച്ചതാണെന്നും കത്തില്‍ പറയുന്നു. സത്യം അങ്ങനെയല്ലെങ്കില്‍ അത് നിഷേധിച്ച്‌ സിനഡോ കര്‍ദിനാള്‍ സാന്ദ്രിയോ പത്രക്കുറിപ്പ് ഇറക്കട്ടെയെന്നും വൈദികര്‍ വെല്ലുവിളിക്കുന്നു. പ്രശ്‌നങ്ങളുടെ മൂലകാരണങ്ങള്‍ പഠിക്കാന്‍ ഒരിക്കലൂം സിനഡോ വത്തിക്കാനോ ശ്രമിച്ചിട്ടില്ല. ആളുകളെ മാറ്റി മാറ്റി പരീക്ഷതുകൊണ്ട് ഒന്നും നടക്കാന്‍ പോകുന്നില്ല.

സത്യത്തിനു കാവലാളായി സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നവരുടെ സംരക്ഷകരായി ഈ അതിരൂപതയ്ക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാന്‍ അനുവദിക്കാതെ ജനാഭിമുഖ കുര്‍ബാനയല്ലാതെ മശറ്റാരു കുര്‍ബാനയും അനുവദിക്കാതെ അതിരൂപതയെ ഭൂമി മാഫിയയ്ക്ക് വിട്ടുകൊടുക്കാതെ സംരക്ഷണ വലയം ഒരുക്കുമെന്നും വൈദികര്‍ കത്തില്‍ പറയുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യൂണിഫോം ധരിക്കാത്തതിന് പത്താം ക്ലാസുകാരായ ആറ് പേർ ചേർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി...

0
പാലക്കാട്: യൂണിഫോം ധരിക്കാത്തതിന് പത്താം ക്ലാസുകാരായ ആറ് പേർ ചേർന്ന് എട്ടാം...

അനുവാദം കൂടാതെ മീൻ വറുത്തത് എടുത്ത് കഴിച്ചു ; യുവാവിനെ ആക്രമിച്ച പ്രതികൾ പിടിയിൽ

0
തൃശൂർ: കള്ളുഷാപ്പിൽ വെച്ച് യുവാവിന്റെ പ്ലേറ്റിൽ നിന്നും കൊഴുവ വറുത്തത് അനുവാദം...

വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ ; താഴത്തെ അറയിലെ വിവരങ്ങള്‍ കപ്പല്‍ കമ്പനി...

0
കൊച്ചി: വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ. കപ്പലിന്റെ താഴത്തെ അറയിലാണ്...

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

0
കോഴിക്കോട്: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ...