Sunday, July 6, 2025 10:13 am

മുന്‍ മന്ത്രി ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള അ​ന്ത​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

കൊ​ട്ടാ​ര​ക്ക​ര: മു​ന്നോ​ക്ക വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​നും മു​ൻ മ​ന്ത്രി​യു​മാ​യ ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള (86) അ​ന്ത​രി​ച്ചു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വാർധക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ഏ​താ​നും നാ​ളു​ക​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് ബാ​ല​കൃ​ഷ്ണ പി​ള്ള​യെ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചത്. കേ​ര​ള കോ​ൺ​ഗ്ര​സ് സ്ഥാ​പ​ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ്. 1960 ൽ ​ഇ​രു​പ​ത്തി​യ​ഞ്ചാം വ​യ​സി​ൽ നി​യ​മ​സ​ഭ​യി​ലെ​ത്തി. എ​ക്സൈ​സ്, ഗ​താ​ഗ​തം, വൈ​ദ്യു​തി വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല വ​ഹി​ച്ചി​ട്ടു​ണ്ട്. കേ​ര​ള കോ​ൺ​ഗ്ര​സ് ബി ​ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ‌ൃതദേഹം കൊ​ട്ടാ​ര​ക്ക​ര​യി​ലെ വീ​ട്ടി​ലും എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ൻ ഓ​ഫീ​സി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​യ്ക്കും. 1935 മാ​ർ​ച്ച് എ​ട്ടി​ന് കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര​യി​ൽ കീ​ഴൂ​ട്ട് രാ​മ​ൻ പി​ള്ള- കാ​ർ​ത്ത്യാ​യ​നി​യ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യാ​ണ് ജ​ന​നം.

സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് വാ​ള​ക​ത്തെ വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ആ​ർ. വ​ത്സ​ല നേ​ര​ത്തെ മ​രി​ച്ചു. മ​ക്ക​ൾ – മു​ൻ മ​ന്ത്രി​യും ച​ല​ച്ചി​ത്ര​താ​ര​വും എം​എ​ൽ​എ​യു​മാ​യ കെ.​ബി ഗ​ണേ​ഷ് കു​മാ​ർ, ഉ​ഷ മോ​ഹ​ൻ​ദാ​സ്, ബി​ന്ദു ബാ​ല​കൃ​ഷ്ണ​ൻ. മ​രു​മ​ക്ക​ൾ – ബി​ന്ദു ഗ​ണേ​ഷ് കു​മാ​ർ, മോ​ഹ​ൻ​ദാ​സ്, പി. ​ബാ​ല​കൃ​ഷ്ണ​ൻ.

ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ലൂ​ടെ സ​ജീ​വ രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​ക​നാ​യി മാ​റി​യ ബാ​ല​കൃ​ഷ്ണ​പ്പി​ള്ള ഒ​രേ സ​മ​യം മ​ന്ത്രി​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു. 1964ൽ ​കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ സ്ഥാ​പ​ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സഹകരണത്തിൽ സംസ്ഥാനനിയമങ്ങൾ ഏകീകരിക്കാൻ കേന്ദ്രം

0
തിരുവനന്തപുരം: പദ്ധതിനിർവഹണത്തിനും പരിഷ്കരണത്തിനും തടസ്സമായിനിൽക്കുന്ന സംസ്ഥാനങ്ങളിലെ സഹകരണനിയമങ്ങളിൽ മാറ്റംവരുത്തണമെന്ന് ആവശ്യപ്പെടാനൊരുങ്ങി കേന്ദ്രസർക്കാർ....

മന്ത്രി വീണ ജോർജിനെതിരായ പ്രതിഷേധം ; യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി...

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് അപകടവുമായി ബന്ധപ്പെട്ട് ആരോ​ഗ്യ മന്ത്രി...

ടേക്കോഫിന് മുമ്പ് തീപിടുത്ത മുന്നറിയിപ്പ് നൽകി ; സ്‌പെയിനിൽ വിമാനത്തിൽ നിന്ന് ചാടിയിറങ്ങി യാത്രക്കാർ

0
മാഡ്രിഡ്: സ്പെയിനിലെ പാൽമ ഡി മല്ലോർക്ക വിമാനത്താവളത്തിലെ റയാന്‍ എയര്‍ വിമാനത്തില്‍...

ചാണ്ടി ഉമ്മൻ തുടക്കം മുതൽക്കേ തന്റെ കൂടെ നിൽക്കുന്നയാളാണ് , അദ്ദേഹം ആശ്വാസമായിരുന്നു :...

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്...