പ്രമുഖ കൃഷി ശാസ്‌ത്രജ്ഞൻ ആര്‍ ഹേലി അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൃഷി ശാസ്ത്രജ്ഞന്‍ ആർ.ഹേലി (83) അന്തരിച്ചു. കൃഷി വകുപ്പ് മുൻ ഡയറക്ടറും ഫാം ജേണലിസത്തിന്റെ തുടക്കക്കാരനുമാണ്. കാർഷിക വിഷയങ്ങൾ പ്രതിപാദിക്കുന്ന മലയാളത്തിലെ ആദ്യത്തെ കൃഷിമാസികയായിരുന്ന ‘കേരള കർഷകൻ’ മാസികയുടെ ചുമതലയും നിർവഹിച്ചു. ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ ആദ്യത്തെ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫിസറും ഇദ്ദേഹമായിരുന്നു.

കേരളത്തിലെ കൃഷിക്കാർക്ക് വിശ്വാസപൂർവ്വം സമീപിക്കാവുന്ന ഒരാധികാരിക പ്രസിദ്ധീകരണമായി ‘കേരള കർഷകനെ’ മാറ്റിയതിൽ മുഖ്യ പങ്ക് ഹേലിക്കായിരുന്നു. മാത്രമല്ല മാസികയായിരുന്ന ‘കേരള കർഷകൻ’ ദ്വൈവാരികയായി പുറത്തിറങ്ങുകയും ചെയ്തു. ട്രേഡ് യൂണിയൻ നേതാവും എംഎൽഎയുമായിരുന്ന ആർ. പ്രകാശ് കേരള നിയമസഭാ സെക്രട്ടറിയായിരുന്ന ഡോ: ആർ. പ്രസന്നൻ എന്നിവർ ഹേലിയുടെ സഹോദരന്മാരാണ്. മറ്റു സഹോദരങ്ങൾ: പത്മം, ഹർഷൻ (ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ).

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...