പത്തനംതിട്ട : തീരുമാനങ്ങളില്‍ ഉറച്ച് നിന്ന് വിട്ടുവീഴ്ചകൂടാതെ സംഘടനാ പ്രവര്‍ത്തനം നടത്തിയ ആര്‍ജ്ജവത്വമുള്ള കോണ്‍ഗ്രസ് നേതാവായിരുന്നു ആര്‍. ഇന്ദുചൂഡനെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം പ്രൊഫ. പി.ജെ. കുര്യന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവായിരുന്ന ആര്‍. ഇന്ദുചൂഡന്‍റെ എട്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവനില്‍ സംഘടിപ്പിച്ച ഇന്ദുചൂഡന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് പാര്‍ട്ടിയെ ജില്ലയില്‍ ശക്തമാക്കുന്നതിന് ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനമാണ് വിദ്യാര്‍ത്ഥി യുവജന രംഗത്ത് കടന്നുവന്ന് കോണ്‍ഗ്രസിന്‍റെ ജില്ലാ നേതൃത്വത്തിലേക്ക് ഉയര്‍ന്നുവന്ന നേതാവായിരുന്നു അദ്ദേഹമെന്നും ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരിലും പൊതുസമൂഹത്തിലും അദ്ദേഹത്തിന്‍റെ സ്മരണ എന്നും നിലനില്‍ക്കുമെന്നും പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു.
ഡിസിസി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെ.പി.സി.സി നിര്‍വ്വാഹകസമിതി അംഗം ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, നേതാക്കളായ അനീഷ് വരിക്കണ്ണാമല, എ. സുരേഷ് കുമാര്‍, എം.ജി കണ്ണന്‍, സാമുവല്‍ കിഴക്കുപുറം, കെ.കെ. റോയ്സണ്‍, കെ. ജാസിംകുട്ടി, റോജിപോള്‍ ദാനിയേല്‍, എന്‍.സി. മനോജ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ജെറി മാത്യൂസാം, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് റനീസ് മുഹമ്മദ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് വിജയ് ഇന്ദുചൂഡന്‍, മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ്, രജനി പ്രദീപ്, പി.കെ. ഇക്ബാല്‍, സജു ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.