റോഡ്‌ സുരക്ഷ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : റോഡപകടങ്ങളും വാഹനാപകട ദുരന്തങ്ങളും ഉണ്ടാകാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കണമെന്ന് റോഡ് ആക്‌സിഡന്റ് ആക്ഷൻ ഫോറം (ആര്‍എഎഎഫ്) സംസ്ഥാന പ്രസിഡന്റ് ഡോ. കെ എം അബ്ദു അധികൃതരോട് ആവശ്യപ്പെട്ടു. കരിക്കുലം കമ്മിറ്റി രൂപം കൊണ്ട സാഹചര്യത്തില്‍ വരും തലമുറകളെ റോഡ് സംസ്‌കാരവുമായി ബന്ധിപ്പിക്കുന്ന തരത്തില്‍ റോഡ് സുരക്ഷാ വിഷയം സ്‌കൂള്‍ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന നിവേദനം സംസ്ഥാന മുഖ്യമന്ത്രി, ഗതാഗത വകുപ്പ് മന്ത്രി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നല്‍കിയ ശേഷം വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന റോഡു സുരക്ഷാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ധിച്ചു വരുന്ന റോഡപകടങ്ങള്‍ക്കെതിരെ നിതാന്ത ജാഗ്രത ലക്ഷ്യമിട്ട് ‘ഒരിറ്റു ശ്രദ്ധ; ഒരുപാടായുസ്സ്’ എന്ന ആപ്തവാക്യവുമായി കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലമായി പ്രവര്‍ത്തിച്ച്‌ വരുന്ന റാഫിന്റെ ആഭിമുഖ്യത്തില്‍ റോഡുസുരക്ഷാ ബോധവല്‍ക്കരണം തുടര്‍പരിപാടിയായി സംസ്ഥാനത്തുടനീളം നടത്തി വരുന്നു. വാഹന വര്‍ധനവിന് അനുസരിച്ചുള്ള ശാസ്ത്രീയമായ റോഡു വികസനം, അപകട മേഖലകളും ബ്ലാക്ക് സ്‌പോട്ടുകളും കേന്ദ്രീകരിച്ചുള്ള ട്രാഫിക് പരിഷ്‌കരണം, ആവശ്യ ഇടങ്ങളില്‍ സൈന്‍ ബോര്‍ഡുകള്‍, ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകള്‍, സീബ്രാ ലൈനുകള്‍ എന്നിവ സ്ഥാപിക്കല്‍, നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടി കൈക്കൊള്ളല്‍, റോഡ് സുരക്ഷാ മേഖലയിലെ സന്നദ്ധ സംഘടനാ പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി കൊണ്ടുള്ള ട്രാഫിക് റഗുലേറ്ററി കമ്മിറ്റി പുന: സംഘടിപ്പിച്ച്‌ കാര്യക്ഷമമാക്കല്‍, വിദ്യാര്‍ത്ഥികള്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയ സമസ്ത മേഖലകളിലും റോഡ് സുരക്ഷാ ബോധവല്‍ക്കരണം കാര്യക്ഷമമാക്കല്‍ എന്നിവ നടപ്പാക്കുന്നതോടെ റോഡപകടങ്ങളുടെ എണ്ണം കുറയ്ക്കാനും നിയന്ത്രിക്കാനും കഴിയും.

നിയമസഭാ സ്പീക്കര്‍, ഗതാഗത മന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവരെ പങ്കെടുപ്പിച്ച്‌ കൊണ്ട് കഴിഞ്ഞ പത്ത് വര്‍ഷ കാലത്തിനിടയില്‍ യാതൊരു അപകടങ്ങളും വരുത്താത്ത സംസ്ഥാനത്തെ മാതൃക ഡ്രൈവര്‍മാരുടെ ഡ്രൈവേഴ്‌സ് മീറ്റും റാഫ് സംസ്ഥാന സമ്മേളനവും മെയ് രണ്ടാം വാരത്തില്‍ കോഴിക്കോട് വെച്ച്‌ നടത്തപ്പെടുന്നു. റോഡു സുരക്ഷാ പ്രചരണ രംഗത്ത് മികവ് തെളിയിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള റോഡ് സേഫ്റ്റി എക്‌സലന്‍സി അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്യും.

റാഫ് സംസ്ഥാന പ്രസിഡന്റ് ഡോ. കെ എം അബ്ദു ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ജനറല്‍ സെക്രട്ടറി വിജയന്‍ കൊളത്തായി, വനിതാ ഫോറം സംസ്ഥാന ട്രഷറര്‍ സാബിറ ചേളാരി, റിട്ട. എസ്പി. ടി. സുരേഷ് കുമാര്‍, വി. അജയ് കുമാര്‍, കെ. രാജേഷ്, എം. പുഷ്പ ലാലി, ഡോ. ശ്രീജ കൃഷ്ണ, എസ് എന്‍ വിജയകുമാര്‍, വി. ബി. അനില, സിറാജ് കരമന, സ്മിത സുരേഷ്, വിനോദ് കിള്ളി, കെ.എസ് പ്രതാപന്‍, കെ. ബാബു തുടങ്ങിയവര്‍ സംസാരിച്ചു. എസ് ആര്‍. രവികുമാര്‍ സ്വാഗതവും മോഹന്‍ ജി പ്രചോദന നന്ദിയും പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്‍ഡിഗോ വിമാനത്തില്‍ ഇ പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി ; തുടരന്വേഷണത്തിന് പുതിയ സംഘം

0
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ സിപിഎം നേതാവ് ഇ പി ജയരാജന്‍ ആക്രമിച്ചെന്ന...

കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. മലബാർ മെഡിക്കൽ...

ആറ്റിങ്ങലിൽ പ്ലസ് വൺ വിദ്യാർഥിനിയെ സ്വകാര്യ ബസ്സിൽനിന്ന് കണ്ടക്ടർ ഇറക്കിവിട്ടതായി പരാതി

0
തിരുവനന്തപുരം: ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയെ...

സ്ത്രീ സൗജന്യ യാത്രാ സർവീസുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് കോര്‍പ്പറേഷൻ

0
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ...