ശ്രീലക്ഷ്മിയുടെ മരണം ; മുറിവിന്റെ ആഴക്കൂടുതലാകാം പേവിഷബാധയ്ക്ക് കാരണമെന്ന് ഡി.എം.ഒ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: നായയുടെ കടിയേറ്റ മുറിവിന്റെ ആഴം കൂടിയതിനാലാകാം മങ്കരയിലെ പെണ്‍കുട്ടിക്ക് പേവിഷബാധയേറ്റതെന്ന് പാലക്കാട് ഡിഎംഒ പറഞ്ഞു.
ശ്രീലക്ഷ്മിക്ക് വാക്സിന്‍ നല്‍കുന്നതില്‍ തെറ്റ് പറ്റിയിട്ടില്ല. ഗുണമേന്മയുള്ള വാക്സിന്‍ ആണ് നല്‍കിയതെന്ന് ഡിഎംഒ കെ.പി. റീത്ത വ്യക്തമാക്കി. മെയ് 30 നാണ് ശ്രീലക്ഷ്മിയുടെ ഇടതുകൈയിലെ വിരലുകളില്‍ വളര്‍ത്തു നായ കടിച്ചത്. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തി വാക്സിന്‍ സ്വീകരിച്ചു.

പരിക്കേറ്റതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി സെറം കുത്തിവെച്ചു. തുടര്‍ന്ന് മൂന്ന് ഡോസ് വാക്സിന്‍ കൂടി എടുത്തു. ഇതില്‍ രണ്ടെണ്ണം പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്നും ഒരെണ്ണം സ്വകാര്യ ആശുപത്രിയില്‍ നിന്നും എടുത്തതാണ്. ജൂണ്‍ 27 ഓടെ എല്ലാ വാക്സിനുകളും ലഭിച്ചെങ്കിലും അടുത്ത ദിവസമാണ് പനി ആരംഭിച്ചത്. മങ്കരയിലെ സ്വകാര്യ ആശുപത്രിയിലും തൃശൂര്‍ മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയെങ്കിലും കഴിഞ്ഞ ദിവസം മരിച്ചു.

സംഭവത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അന്വേഷണം നടത്താന്‍ രൂപീകരിച്ച റാപ്പിഡ് റെസ്പോണ്‍സ് ടീം വെള്ളിയാഴ്ച യോഗം ചേര്‍ന്നിരുന്നു. ശ്രീലക്ഷ്മിക്ക് നല്‍കിയ ചികിത്സയുടെ വിശദാംശങ്ങള്‍ യോഗം അവലോകനം ചെയ്തു. കടിച്ച നായയ്ക്ക് പ്രതിരോധ കുത്തിവെയ്പ്പ് നല്‍കിയിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. അതേ നായ ഉടമയെയും കടിച്ചു. വാക്സിന്‍ അവര്‍ക്ക് ഫലിച്ചിട്ടുണ്ട്. ഇതും വിശകലനം ചെയ്യും. ആരോഗ്യ വകുപ്പ് ശ്രീലക്ഷ്മിയുടെ വീട്ടിലെത്തി പ്രതിരോധ നടപടികള്‍ സ്വീകരിച്ചു. രോഗിയുമായും കടിയേറ്റ നായയുമായും സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് വാക്സിനേഷന്‍ നല്‍കും. ചികിത്സയ്ക്കിടെ നിസ്സാര പരിക്കേറ്റ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കുത്തിവെപ്പെടുത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ...

ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന് വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം തകര്‍ത്ത് സഹപാഠികള്‍

0
ഇടുക്കി: ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന് ഇടുക്കി തൊടുപുഴയില്‍ വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം...

നീറ്റ് യുജി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരുക്കിയ മാറ്റങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍

0
ഡൽഹി: നീറ്റ് യുജി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരുക്കിയ മാറ്റങ്ങള്‍ സുപ്രീംകോടതിയെ...

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധമാണെന്ന്...

0
തിരുവനന്തപുരം: നിലവിൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് നടപ്പാക്കിയിട്ടുള്ള സ്‌കൂൾ ഉച്ചഭക്ഷണ...