തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം : രാഷ്ട്രീയ പാര്‍ട്ടി യോഗം ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ജില്ലാതല രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് പമ്പാ ഹാളില്‍ ചേര്‍ന്നു. യോഗ്യതയുള്ള ഒരാളെയും വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കില്ലെന്നും യോഗ്യതയില്ലാത്ത ഒരാളെയും ഉള്‍പ്പെടുത്തുകയില്ല എന്നുമുള്ള ലക്ഷ്യത്തോടെയാണ് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നവംബര്‍ നാല് മുതല്‍ ഡിസംബര്‍ നാല് വരെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ എല്ലാ വീടുകളിലും എന്യുമറേഷന്‍ ഫോം വിതരണം ചെയ്യും.

എന്യുമറേഷന്‍ ഫോം പൂരിപ്പിച്ച് ബി.എല്‍.ഒമാരുടെ കൈവശം തിരികെ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് ബൂത്ത് ലെവല്‍ ഏജന്റ് ഉറപ്പുവരുത്തണം. എന്യുമറേഷന്‍ ഫോം ശേഖരിക്കുന്നതിന് വില്ലേജ് ഓഫീസില്‍ കളക്ഷന്‍ സെന്ററുകള്‍ സജീകരിക്കും. പട്ടികവര്‍ഗ സങ്കേതങ്ങളില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഫോം വിതരണം ചെയ്യും. പ്രവാസി വോട്ടര്‍മാര്‍ക്കും കോളജുകളിലും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഫോം സമര്‍പ്പിക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. ബി.എല്‍.ഒ മാരുടെ ഭവന സന്ദര്‍ശനം മുന്‍കൂട്ടി രാഷ്ട്രീയ പാര്‍ട്ടികളെ അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു. തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജില്ലാ കളക്ടര്‍ അവതരിപ്പിച്ചു.

പ്രാഥമിക വോട്ടര്‍ പട്ടിക പ്രസിദ്ധീകരണം ഡിസംബര്‍ ഒമ്പതിനും ആവശ്യങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും അപേക്ഷിക്കാനുള്ള കാലയളവ് 2025 ഡിസംബര്‍ ഒമ്പത് മുതല്‍ 2026 ജനുവരി എട്ടു വരെയും നോട്ടീസ് ഘട്ടം 2025 ഡിസംബര്‍ ഒമ്പത് മുതല്‍ 2026 ജനുവരി 31 വരെയുമാണ്. അവസാന വോട്ടര്‍ പട്ടിക 2026 ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കും. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, റോജി പോള്‍, എ. അബ്ദുള്‍ ഹാരിസ്, അരുണ്‍ വി.കുമാര്‍, ഷിനാജ്, തിരഞ്ഞെടുപ്പ് ഡെപ്യുട്ടി കളക്ടര്‍ ബീന എസ്.ഹനീഫ്, ഇലക്ട്രറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരായ മിനി തോമസ്, കെ.എച്ച് മുഹമ്മദ് നവാസ്, ആര്‍ ശ്രീലത, എം. ബിപിന്‍കുമാര്‍, സീനിയര്‍ സൂപ്രണ്ട് കെ.എസ് സിറോഷ് എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...