തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം : റോള്‍ ഒബ്‌സര്‍വര്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ പ്രവര്‍ത്തനം വിലയിരുത്താന്‍ റോള്‍ ഒബ്‌സര്‍വറായ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ. വാസുകി ജില്ലയില്‍ സന്ദര്‍ശനം നടത്തി. സന്ദര്‍ശനത്തിന്റെ ഭാഗമായി കലക്ടറേറ്റ് പമ്പാ ഹാളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെയും യോഗം ചേര്‍ന്നു. അര്‍ഹരായ എല്ലാവരെയും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ആരെയും വിട്ടുപോകാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഇആര്‍ഒ മാര്‍ക്ക് ഒബ്‌സര്‍വര്‍ നിര്‍ദേശം നല്‍കി. വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ എസ്.പ്രേം കൃഷ്ണന്‍ വിശദീകരിച്ചു.

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ബി. ഷാഹുല്‍ ഹമീദ്, തോമസ് ജോസഫ്, എം. മുഹമ്മദ് സാലി, സാം മാത്യു വല്യക്കര, തിരഞ്ഞെടുപ്പ് ഡെപ്യുട്ടി കളക്ടര്‍ ബീന എസ്.ഹനീഫ്, ഇ.ആര്‍. ഒമാരായ സുമിത്ത് കുമാര്‍ താക്കൂര്‍, മിനി തോമസ്, ആര്‍.ശ്രീലത, കെ.എച്ച് മുഹമ്മദ് നവാസ്, എം ബിപിന്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു. വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട് ഹിയറിംഗ് നടക്കുന്ന തിരുവല്ല, അടൂര്‍ മണ്ഡലങ്ങളുടെ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. മൂന്നു ഘട്ടമായി നിശ്ചയിച്ചിട്ടുള്ള റോള്‍ ഒബ്‌സര്‍വറുടെ സന്ദര്‍ശനത്തിന്റെ ആദ്യഘട്ടമാണ് നടന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്ടെ ആഭരണനിർമാണ ശാലയിൽനിന്ന് 44 പവൻ സ്വർണവുമായി ഇതര സംസ്ഥാന തൊഴിലാളി മുങ്ങി ;...

0
കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ ഇതര സംസ്ഥാന...

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം : പദവി കിട്ടാതെ മുന്നണിയുമായി സഹകരിക്കേണ്ടതില്ല ; നിര്‍ണ്ണായക തീരുമാനം...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ സിപിഐ. സെപ്റ്റംബര്‍...

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി...

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരിയെ പീഡിപ്പിച്ചു ; പ്രതിയായ യുവാവിനായി തെരച്ചിൽ

0
പാലക്കാട്: ഒറ്റപ്പാലം ലക്കിടി മംഗലത്ത് വയോധികയെ പീഡിപ്പിച്ചു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരി...