തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം : പോളിംഗ് സ്റ്റേഷനുകള്‍ നവംബര്‍ 17,18,19 തീയതികളില്‍ കളക്ഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ബിഎല്‍ഒമാര്‍ വിതരണം ചെയ്ത എന്യുമറേഷന്‍ ഫോമുകളുടെ ശേഖരണത്തിന് ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളും നവംബര്‍ 17,18,19 തീയതികളില്‍ കളക്ഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. കളക്ഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്ന പോളിംഗ് ബൂത്തുകളില്‍ ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് സ്ഥാപനമേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ എന്യുമറേഷന്‍ ഫോം വിതരണം 92.83 ശതമാനം പൂര്‍ത്തിയായി.

ജില്ലയില്‍ ആകെ 10,47,976 വോട്ടര്‍മാരാണ് ഉള്ളത്. ഇവരില്‍ 9,72,857 പേര്‍ക്ക് ബിഎല്‍ഒ മാര്‍ വഴി എന്യുമറേഷന്‍ ഫോം വിതരണം ചെയ്തു. നവംബര്‍ 16 ഓടെ ഫോം വിതരണം പൂര്‍ത്തിയാകുമെന്നും കളക്ടറേറ്റ് പമ്പാ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വാര്‍ത്ത സമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ അറിയിച്ചു. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചു വരെ കളക്ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കും. സംശയനിവാരണത്തിന് 0468 2224256 എന്ന നമ്പരില്‍ ബന്ധപ്പെടണം. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ബീന എസ് ഹനീഫ് പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെടിഡിസി ചെയർമാൻ പദവിയിലേക്ക് പി വി അൻവർ

0
കോഴിക്കോട് : കെടിഡിസി ചെയർമാൻ പദവിയിലേക്ക് പി വി അൻവർ. യുഡിഎഫിൽ...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട അപേക്ഷ ;...

0
തിരുവനന്തപുരം: എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ...

സത്രീയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി സ്യൂട്ട്‌കെയ്‌സിലാക്കി പ്രതികള്‍ ട്രെയിനിലയച്ചു

0
ചെന്നൈ: സത്രീയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി സ്യൂട്ട്‌കെയ്‌സിലാക്കി പ്രതികള്‍...

നാദാപുരത്ത് മൊബൈൽഫോൺ കടയിൽ വൻ കവർച്ച

0
കോഴിക്കോട്: നാദാപുരത്ത് മൊബൈൽഫോൺ കടയിൽ വൻ കവർച്ച. കടയുടെ ഷട്ടർ തകർത്ത്...