കൊച്ചി: മഹാരാജാസ് കോളെജ് ഹോസ്റ്റലില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ റാഗിങ്ങിനിരയാക്കിയെന്ന് പരാതി. എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്കെതിരെയാണ് പരാതി. ബിരുദ വിദ്യാര്‍ത്ഥിയായ റോബിന്‍സനെ രണ്ട് ദിവസമായി ക്രൂരമായ റാഗിങിന് വിധേയമാക്കിയെന്നാണ് പരാതി.
റോബിന്‍സനെ പരിക്കുകളോടെ ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹോസ്റ്റലില്‍ താമസിക്കാന്‍ സൗകര്യം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ട് വന്ന് റാഗിങ്ങിന് വിധേയമാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. ഇത് സംബന്ധിച്ച് പ്രിന്‍സിപ്പലിനും എറണാകുളം സെന്‍ട്രല്‍ പോലീസിലും പരാതി നല്‍കി.