Sunday, April 20, 2025 5:39 am

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് പദവി ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന നേതാവ് എ.കെ ആന്റണി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: വയനാട് എം പി രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് പദവി ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന നേതാവ് എ കെ ആന്റണി. ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് എ കെ ആന്റണി ഇക്കാര്യം ഉന്നയിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എ കെ ആന്റണിയെ പിന്തുണച്ചു.

കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ താത്കാലിക അധ്യക്ഷയുടെ നേതൃത്വത്തിലാണ് മുന്നോട്ടുപോകുന്നത്. കോണ്‍ഗ്രസിന് ഉചിതമായ നേതൃപാടവമില്ലാത്തത് പലഘട്ടങ്ങളിലും തിരിച്ചടിയാകുന്നുണ്ടെന്ന് എ കെ ആന്റണി ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധി എത്രയും വേഗം അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണം. കേരളം, ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ രാഹുല്‍ പാര്‍ട്ടിയെ നയിക്കണമെന്നും എ കെ ആന്റണി ആവശ്യപ്പെട്ടു.

എ കെ ആന്റണി പ്രവര്‍ത്തക സമിതിയില്‍ ഇക്കാര്യം ഉന്നയിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി കൂടുതല്‍ ഒന്നും പ്രതികരിക്കാതെ കേട്ടിരിക്കുക മാത്രമാണ് ചെയ്തത്. ഒരു പക്ഷേ ജനുവരിയോടെ രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ എത്തുമെന്നാണ് സൂചന.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻമാർക്കെതിരെ മൊഴി നൽകിയിട്ടും അനങ്ങാതെ എക്സൈസ്

0
കൊച്ചി : ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഷൈൻ ടോം ചാക്കോ...

ട്രംപിന്‍റെ നാടുകടത്തല്‍ നയങ്ങൾക്ക് കടുത്ത ഭാഷയില്‍ വിമര്‍ശനം

0
വാഷിംഗ്ടൺ : യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നാടുകടത്തല്‍ നയങ്ങളെ കടുത്ത...

ഇന്ത്യയിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പത്ത് പേരെ പിടികൂടി

0
ദില്ലി : അഫ്ഗാനിൽ നിന്ന് പാകിസ്ഥാൻ വഴി ഇന്ത്യയിലേക്ക് ലഹരി കടത്തുന്ന...

സുപ്രീംകോടതി നിയമങ്ങള്‍ ഉണ്ടാക്കുമെങ്കില്‍ പിന്നെ പാര്‍ലമെന്‍റ് മന്ദിരം അടച്ചുപൂട്ടണം : ബിജെപി എം പി

0
ദില്ലി : സുപ്രീംകോടതിയെയും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെയും കടന്നാക്രമിച്ച് ബിജെപി...