കാര്‍ഷിക നിയമങ്ങള്‍ ഇന്ത്യന്‍ കാര്‍ഷികമേഖലയെ തകര്‍ക്കാന്‍ വേണ്ടി ഉണ്ടാക്കിയത് : രാഹുല്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യന്‍ കാര്‍ഷിക മേഖലയെ തകര്‍ക്കാന്‍ രൂപവത്കരിച്ചവയാണ് പുതിയ കാര്‍ഷിക നിയമങ്ങളെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത കര്‍ഷകരുടെ ദുരിതാവസ്ഥ പരാമര്‍ശിക്കുന്ന ‘ഖേതി കാ ഖൂന്‍’ എന്ന ലഘുപുസ്തകം ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം കാര്‍ഷിക നിയമങ്ങളെ കുറിച്ച് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. ഒരു ദുരന്തം ചുരുളഴിഞ്ഞു കൊണ്ടിരിക്കുകയാണെന്നും കര്‍ഷക പ്രതിഷേധത്തെ പരാമര്‍ശിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ പോരാട്ടം കര്‍ഷകര്‍ക്കു വേണ്ടി മാത്രമുള്ളതല്ലെന്നും രാജ്യത്തിന്റെ ഭാവിയായ യുവാക്കള്‍ക്കു കൂടിയുള്ളതാണെന്നും രാഹുല്‍ പറഞ്ഞു.

രാജ്യത്ത് ഒരു ദുരന്തം ചുരുളഴിഞ്ഞു കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ വിഷയത്തെ അവഗണിക്കാനും രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുകയാണ്. ദുരന്തത്തിന്റെ ഒരു ഭാഗമെന്ന നിലയില്‍ കര്‍ഷകര്‍ക്കു വേണ്ടി മാത്രമല്ല താന്‍ സംസാരിക്കുന്നത്. ഇത് യുവാക്കള്‍ക്കും പ്രധാനപ്പെട്ടതാണ്. ഇത് ഇന്നിനെ കുറിച്ചുള്ളതല്ല, നിങ്ങളുടെ ഭാവിയെ കുറിച്ചുള്ളതാണ്- രാഹുല്‍ പറഞ്ഞു. താന്‍ കര്‍ഷകരെ പിന്തുണയ്ക്കുന്നു. നമുക്കു വേണ്ടി പോരാടുന്നതിനാല്‍ ഒരോരുത്തരും കര്‍ഷകരെ പിന്തുണയ്ക്കണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക എന്ന ഒരേയൊരു പരിഹാരം മാത്രമാണ് വിഷയത്തിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...