ന്യൂഡൽഹി : ജെൻസികളോടടുക്കുന്നതിൻറെ ഭാഗമായി ഡൽഹിയിലെ ശ്രീറാം കോളേജ് ഓഫ് കൊമേഴ്സിലെ വിദ്യാർഥികളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തതിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിഹാറിൽ പോലീസ് വെടിവയ്പിന് ഇരയായ വിദ്യാർത്ഥികളെ പൊതു സമക്ഷം എത്തിച്ച് പുതിയ വിഡിയോയുമായാണ് രാഹുൽ ഗാന്ധി വിമർശനം കടുപ്പിച്ചത്. എ കെ 47 തോക്കിലൂടെ തകർത്ത വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾ തിരികെ നൽകാൻ പ്രധാനമന്ത്രിക്കാകുമോയെന്ന ചോദ്യമാണ് രാഹുൽ ഉയർത്തിയത്. ദിമാഗി നക്സൽ പ്രയോഗം ആവർത്തിച്ച പ്രധാനമന്ത്രിക്കെതിരെ കോക്ക് റോച്ച് ജനത പാർട്ടിയും വിമർശനം കടുപ്പിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































