ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ബോളിവുഡ് നടി ദീപിക പദുക്കോണ്‍ സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ലഹരി മരുന്ന് കേസില്‍ എന്‍സിബി ചോദ്യം ചെയ്തതിന് പിന്നാലെയാണ് ദീപിക ഡിഡി ന്യൂസില്‍ നല്കിയ പഴയ അഭിമുഖം വൈറലായിരിക്കുന്നത്.
രാഹുല്‍ ഗാന്ധി നമ്മുടെ രാജ്യത്തിന് ഉത്തമ മാതൃകയാണ്. ഒരു ദിവസം അദ്ദേഹം പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കാമെന്ന് ദീപിക അഭിമുഖത്തില്‍ പറയുന്നു. “യുവാക്കളുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന നേതാവാണ് രാഹുല്‍. അദ്ദേഹത്തിന്റെ ചിന്തകള്‍ പരമ്പരാഗതമായിരിക്കാം, എന്നാല്‍ ഭാവിയുള്ളതുമാണ്’ ദീപിക പറഞ്ഞു.