ഇടതു സര്‍ക്കാരിന് ഈ ആഴ്ച നിര്‍ണായകം : മന്ത്രിയെയും നേതാവിന്റെ പുത്രനെയുമെല്ലാം അറസ്റ്റു ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ തയ്യാറെടുക്കുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മന്ത്രിയെയും നേതാവിന്റെ പുത്രനെയുമെല്ലാം അറസ്റ്റു ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ തയ്യാറെടുക്കുന്നു. ജലീലീനെ എന്‍ ഐ എ വീണ്ടും ചോദ്യം ചെയ്യും. വിവാദങ്ങളില്‍ നട്ടം തിരിയുന്ന സര്‍ക്കാരിന് ഇതു നിര്‍ണായകമായ ആഴ്ച. സര്‍ക്കാര്‍ പ്രതിക്കൂട്ടിലായ വിവിധ കേസുകളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിര്‍ണ്ണായക നീക്കങ്ങള്‍ ഈ ആഴ്ചയുണ്ടാകും. സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെടി ജലീലിനെ എന്‍ഐഎ ഈയാഴ്ച വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന.

ഇതിനു പുറമെ നയതന്ത്ര ചാനലിലൂടെ ഖുറാന്‍ കൊണ്ടുന്ന സംഭവത്തില്‍ നേരത്തെ കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ മന്ത്രിയുടെ മൊഴിയെടുക്കുന്നതിനുള്ള നടപടികള്‍ കസ്റ്റംസ് ആരംഭിച്ചിട്ടുണ്ട്. കേസില്‍ പ്രോട്ടോക്കോള്‍ ലംഘനവുമായി ബന്ധപ്പെട്ടാണ് മന്ത്രി കെടി ജലീലിനെ കസ്റ്റംസ് ഈയാഴ്ച ചോദ്യം ചെയ്യുക. ഖുര്‍ആന്‍ കൊണ്ടുവന്നതടക്കമുള്ള കാര്യങ്ങളില്‍ മന്ത്രിയില്‍ നിന്നും കസ്റ്റംസ് വിവരങ്ങള്‍ ശേഖരിക്കും.

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മിഷന്റെ സെക്രട്ടേറിയറ്റിലെ ഓഫീസില്‍ സിബിഐ നാളെ റെയ്ഡു നടത്തുമെന്നാണ് സൂചന. യുഎഇ കോണ്‍സുലേറ്റ് അധികൃതര്‍ക്ക് അടക്കം കമ്മീഷന്‍ നല്‍കിയത് സംബന്ധിച്ച വിശദമായ മൊഴി യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ സിബിഐക്ക് നല്‍കിയിട്ടുണ്ട്. കേസില്‍ സന്തോഷ് ഈപ്പന്റെ അറസ്റ്റ് സിബിഐ നാളെ രേഖപ്പെടുത്തിയേക്കും.

കഴിഞ്ഞ ദിവസം സന്തോഷ് ഈപ്പന്റെ വീട്ടിലും ഓഫീസിലും സിബിഐ പരിശോധന നടത്തിയിരുന്നു. കേസിലെ ഒന്നാം പ്രതിയാണ് സന്തോഷ് ഈപ്പന്‍. ഇയാളുടെ ഓഫീസില്‍ നിന്നും പണമിടപാട് സംബന്ധിച്ച രേഖകളും സിബിഐ കണ്ടെടുത്തിരുന്നു. സഹോദര സ്ഥാപനവും അനുബന്ധ നിര്‍മ്മാണ കമ്പനിയുമായ സൈന്‍ വെഞ്ച്വേഴ്‌സ്, ലൈഫ് മിഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികള്‍.

അതിനിടെ സ്വത്തു വിവര കണക്കെടുപ്പ് പൂര്‍ത്തിയായാല്‍ കളളപ്പണ വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും. ബിനീഷിന്റെ സ്വത്ത് വകകള്‍ കണ്ടെത്താന്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് ഇഡി കത്ത് നല്‍കിയിട്ടുണ്ട്. ഇത് ഉടന്‍ സമര്‍പ്പിക്കുമെന്ന് രജിസ്‌ട്രേഷന്‍ ഐജി മറുപടി നല്‍കിയിട്ടുണ്ട്.

ബിനീഷിന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നാണ് സൂചന. അതിനിടെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി കെടി റമീസിനെയും മറ്റൊരു പ്രതിയായ ജമാലിനെയും ഇഡിയും പ്രതി ചേര്‍ത്തിട്ടുണ്ട്. ഇരുവര്‍ക്കും മയക്കുമരുന്ന് മാഫിയായുമായി ബന്ധമുണ്ടെന്നു കണ്ടെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...