കോവിഡിനു പിന്നാലെ ചൈനയില്‍ നിന്നും മറ്റൊരു വൈറസും കൂടി ; മുന്നറിയിപ്പുമായി ഐ.സി.എം.ആര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുന്നതിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസേര്‍ച്ചിലെ ( ഐ.സി.എം.ആര്‍ ) ശാസ്ത്രജ്ഞര്‍. രാജ്യത്ത് രോഗം ഉണ്ടാക്കാന്‍ സാദ്ധ്യതയുള്ള ‘ ക്യാറ്റ് ക്യൂ ‘ ( Cat Que Virus – CQV ) എന്ന വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായാണ് ഐ.സി.എം.ആറിലെ ഗവേഷകര്‍ പറയുന്നത്. ക്യൂലക്സ് കൊതുകുകളിലും പന്നികളിലുമാണ് ഈ വൈറസ് കണ്ടുവരുന്നത്. നേരത്തെ ചൈനയിലും വിയറ്റ്നാമിലും ഈ വൈറസ് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മനുഷ്യരില്‍ നിന്നും ശേഖരിച്ച 883 സെറം സാമ്പിളുകളില്‍ രണ്ടെണ്ണത്തില്‍ ക്യാറ്റ് ക്യൂ വൈറസിന്റെ ആന്റിബോഡികള്‍ കണ്ടെത്തിയതായി പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിലെ ശാസ്ത്രജ്ഞര്‍ പറഞ്ഞു. അതായത്, ഈ സാമ്പിളുകളുടെ ഉടമയായ രണ്ട് പേര്‍ക്കും നേരത്തെ ക്യാറ്റ് ക്യൂ വൈറസ് വൈറസ് ബാധ ഏറ്റിരുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

കര്‍ണാടകയില്‍ നിന്നുമാണ് രണ്ട് സാമ്പിളുകളും ശേഖരിച്ചിരിക്കുന്നത്. രാജ്യത്ത് മൈന, കാട്ടുപന്നി എന്നിവയിലും ക്യാറ്റ് ക്യൂ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയതായും ഇത് മനുഷ്യരിലേക്കുള്ള രോഗവ്യാപനത്തിന് കാരണമായേക്കാമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ക്യാറ്റ് ക്യൂ വൈറസിനെ കണ്ടെത്തുന്നതിനുള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നത് സംബന്ധിച്ച പഠനങ്ങള്‍ ഗവേഷകര്‍ തുടങ്ങിക്കഴിഞ്ഞു. കൊതുകുകളാണ് പ്രധാനമായും ക്യാറ്റ് ക്യൂ വൈറസിനെ മനുഷ്യരിലേക്കെത്തിക്കാന്‍ സാദ്ധ്യത. പക്ഷികള്‍ വഴി മനുഷ്യരിലേക്ക് പടരുന്നത് കണ്ടെത്തിയിട്ടില്ല. സസ്തനികളില്‍ പന്നികളാണ് ക്യാറ്റ് ക്യൂ വൈറസിന്റെ പ്രധാന വാഹകര്‍. ചൈനയിലെ വളര്‍ത്തുപന്നികളില്‍ ഈ വൈറസിന്റെ ആന്റിബോഡികള്‍ കണ്ടെത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...