മോദി സമുദായത്തെ അപമാനിച്ച കേസ് ; രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി

For full experience, Download our mobile application:
Get it on Google Play

ദില്ലി: മാനനഷ്ട കേസില്‍ ശിക്ഷിക്കപ്പെട്ട വയനാട് എംപി രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി. ലോക്‌സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. അതേസമയം രാഹുല്‍ ഗാന്ധി എംപിയെ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവിനാണ് ശിക്ഷിച്ചത്. ഗുജറാത്തിലെ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി നല്‍കിയ പരാതിയില്‍ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എച്ച് എച്ച് വര്‍മയാണ് ശിക്ഷ വിധിച്ചത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകത്തിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ ‘എല്ലാ കള്ളന്‍മാര്‍ക്കും മോദിയെന്ന പൊതുപേരുണ്ടായത് എങ്ങനെ?’– എന്ന പരാമര്‍ശമാണ് കേസിന് ആധാരം.

അപകീര്‍ത്തി കേസിലെ ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരം പരമാവധി ശിക്ഷയായ രണ്ടുവര്‍ഷം തടവാണ് വിധിച്ചത്. വിധി കേള്‍ക്കാന്‍ വ്യാഴാഴ്ച രാഹുലും എത്തിയിരുന്നു. അതേസമയം, ശിക്ഷ നടപ്പാക്കുന്നത് കോടതി 30 ദിവസത്തേക്ക് മരവിപ്പിച്ചു. 2019ല്‍ ഫയല്‍ചെയ്ത അപകീര്‍ത്തിക്കേസില്‍ സൂറത്ത് കോടതിയിലെ വിചാരണ നടപടികള്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഫെബ്രുവരിയില്‍ സ്റ്റേ നീക്കിയതിനെ തുടര്‍ന്നാണ് വിചാരണക്കോടതി വാദംകേള്‍ക്കല്‍ പൂര്‍ത്തിയാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...