വയനാട്: ഭരണഘടനയെ സംരക്ഷിക്കുക എന്ന മുദ്രവാക്യം ഉയർത്തി കോൺഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നേതൃത്വം നല്‍കിയ ലോങ്മാര്‍ച്ച് കല്‍പ്പറ്റയില്‍ സമരാവേശമായി. ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ പൗരത്വ ഭേദഗതിക്കെതിരെ മനുഷ്യഭൂപടം തീര്‍ക്കാന്‍ യു.ഡി.എഫ് തയാറെടുക്കുന്നതിനൊപ്പമാണ് രാഹുലിന്റെ ലോങ് മാർച്ച്.
വൻ ജനവലിയാണ് മാർച്ചിൽ പങ്കെടുത്തത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എ പി അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു. രാവിലെ 11 മണിയോടെ കല്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂളിന് സമീപത്തുനിന്നാണ് റാലി ആരംഭിച്ചത്. കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി കെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങി മുതിര്‍ന്ന നേതാക്കള്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്.
പൗരത്വനിയമഭേദഗതിയും ദേശീയ പൗരത്വ രജിസ്‌ട്രേഷനും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യമെങ്ങും നടക്കുന്ന സമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫ് വയനാട് ജില്ലാക്കമ്മിറ്റിയാണ് ഭരണഘടനാ സംരക്ഷണ റാലി സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനനേതാക്കളും സാംസ്‌കാരികനേതാക്കളും തുടര്‍ന്ന് വിദ്യാര്‍ഥികളും, വനിതകളും, സേവാദള്‍ വൈറ്റ് ഗാര്‍ഡ് വൊളന്റിയര്‍മാരും റാലിയില്‍ അണിചേര്‍ന്നിട്ടുണ്ട്. കല്‍പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സജ്ജമാക്കിയ നഗരിയില്‍ ചേരുന്ന പൊതുസമ്മേളനം രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും. എല്‍ഡിഎഫിന്റെ മനുഷ്യശൃംഖലയ്ക്ക് ശേഷം സംഘടിപ്പിക്കുന്ന പരിപാടിയായതിനാല്‍ റാലി വന്‍ വിജയമാക്കിത്തീര്‍ക്കാന്‍ യുഡിഎഫ് സാംസ്‌കാരിക നേതാക്കളുള്‍പ്പെടെയുള്ള വരുടെ പിന്തുണ തേടിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള യുഡിഎഫ് പ്രതിഷേധം ദുര്‍ബലമാണെന്ന് വിമര്‍ശനം നേരിടാനായി റാലിയും പൊതുസമ്മേളനവും വന്‍വിജയമാക്കിത്തീര്‍ക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.