ഗോകുലം എഫ്‌സിയുടെ സെലക്ഷന്‍ ട്രയലെന്ന് വ്യാജ വാട്‌സ്‌ആപ്പ് സന്ദേശം ; അഞ്ഞൂറോളം കുട്ടികള്‍ ചതിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ഗോകുലം എഫ്‌സിയുടെ സെലക്ഷന്‍ ട്രയലെന്ന് വ്യാജ വാട്‌സ്‌ആപ്പ് സന്ദേശം. ഫുട്ബോള്‍ ക്ലബായ ഗോകുലം എഫ്സി കുട്ടികള്‍ക്ക് വേണ്ടി സെലക്ഷന്‍ ട്രയല്‍ നടത്തുന്നുവെന്ന വ്യാജ വാട്സ്‌ആപ്പ് സന്ദേശം വിശ്വസിച്ച്‌ എത്തിയത് അഞ്ഞൂറോളം കുട്ടികളാണ്. ഗോകുലം എഫ്സിയുടെ സെലക്ഷന്‍ ട്രയലിനായി 30-ാം തീയതി തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ എത്തണം എന്നായിരുന്നു സന്ദേശം. എന്നാല്‍ ഇതും വിശ്വസിച്ച്‌ എത്തിയ കുട്ടികള്‍ ചതിക്കപ്പെടുകയായിരുന്നു.

13 മുതല്‍ 18 വയസ് വരെയുള്ള കുട്ടികളാണ് വ്യാജ സന്ദേശം വിശ്വസിച്ച്‌ എത്തിയത്. സ്‌കൂളുകളില്‍ നിന്നും സ്പോര്‍ട്സ് ക്ലബുകളില്‍ നിന്നും അധ്യാപകര്‍ നേരിട്ട് വിദ്യാര്‍ത്ഥികളുമായി എത്തിയിരുന്നു. ഗോകുലം എഫ്സിയുടെ ഒഫീഷ്യല്‍ പേജിലും ഇതേക്കുറിച്ച്‌ വാര്‍ത്ത ഉണ്ടായിരുന്നതായി വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. എന്നാല്‍ സെലക്ഷന്‍ ട്രയലിനെപ്പറ്റി വന്നത് വ്യാജവാര്‍ത്തയാണെന്നാണ് ഗോകുലം എഫ്സി പ്രതിനിധികള്‍ പ്രതിരിച്ചത്. ആരാണ് സന്ദേശം പ്രചരിപ്പിച്ചതെന്ന് വ്യക്തമല്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുപ്രസിദ്ധ വെനസ്വേലൻ മാഫിയ തലവൻ നിനോ ഗ്വെരേറോ കൊല്ലപ്പെട്ടു

0
വാഷിങ്ടൺ ഡി.സി : ലാറ്റിനമേരിക്കയെയും യുഎസിനെയും ഒരുപോലെ വിറപ്പിച്ച ഭീകര ശൃംഖല...

‘എലൈറ്റ് ക്ലബ്ബിൽ’ ഇടംനേടി ഇന്ത്യ

0
ന്യൂഡൽഹി : രാജ്യത്തിന്റെ പ്രതിരോധ ശേഷി കൂടുതൽ ശക്തിപ്പെടുത്തുന്ന നിർണായക മുന്നേറ്റവുമായി...

മലയാളി വിദ്യാർത്ഥികൾക്ക് ബംഗളൂരുവിൽ ദാരുണാന്ത്യം ; അവസാന വർഷ നഴ്സിങ് വിദ്യാർത്ഥികളുടെ ജീവനെടുത്ത് അമിതവേഗത

0
ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളി നഴ്സിങ്...

മല്ലപ്പള്ളിയില്‍ നിന്നും 3.763 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശിയെ പിടികൂടി

0
മല്ലപ്പള്ളി : ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി മല്ലപ്പള്ളിയില്‍ നിന്നും 3.763 കിലോഗ്രാം...