പത്തനംതിട്ട : രാഹുല്‍ ഗാന്ധിയുടെ പത്തനംതിട്ട ജില്ലയിലെ പര്യടന പരിപാടിയോടെ അഞ്ച് നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫ് പ്രചരണ പരിപാടികള്‍ ഉര്‍ജ്ജിതമാക്കി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് കളമൊരുങ്ങുമെന്ന് എ.ഐ.സി.സി നിരീക്ഷക ഡോ. അഞ്ജലി നിമ്പാല്‍ക്കര്‍ പറഞ്ഞു. മാര്‍ച്ച് 27 ന് പത്തനംതിട്ടയില്‍ എത്തുന്ന എ.ഐ.സി.സി മുന്‍ പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ ജില്ലയിലെ പര്യടന പരിപാടിയും റോഡ് ഷോയും വിജയിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫ് ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് ഭരണ തുടര്‍ച്ച ഉണ്ടാകില്ലെന്നും യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നും ഡോ. അഞ്ജലി നിമ്പാല്‍ക്കര്‍ പറഞ്ഞു. എ.ഐ.സി.സി സര്‍വ്വേയിലും ഇത് വ്യക്തമാണ്.
രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ ജില്ലയിലെ ബ്ലോക്ക്, മണ്ഡലം, ബൂത്ത് തലങ്ങളില്‍ നിന്നും ആതാത് സ്ഥലങ്ങളില്‍ പ്രവര്‍ത്തകരെ അണിനിരുത്തുവാന്‍ അവര്‍ ആഹ്വാനം ചെയ്തു.
രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പ്രധാന കേന്ദ്രങ്ങളായ കോന്നി, പത്തനംതിട്ട, റാന്നി എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ ഡി.സി.സി ഭാരവാഹികളേയും ബ്ലോക്ക് പ്രസിഡന്‍റുമാരെയും ചുമതലപ്പെടുത്തി.
ഡി.സി.സി പ്രസിഡന്റ് ബാബു ജേര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍, ആന്റോ ആന്റണി എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു, കെ.പി.സി.സി അംഗങ്ങളായ മാലേത്ത് സരളാദേവി, കെ. ജയവര്‍മ്മ, ബാബുജി ഈശോ, മാത്യു കുളത്തിങ്കല്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, ടി.കെ സാജു, കെ.കെ റോയ്സണ്‍, വെട്ടൂര്‍ ജ്യോതി പ്രസാദ്, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, ജോണ്‍സണ്‍ വിളവിനാല്‍, കാട്ടൂര്‍ അബ്ദുള്‍ സലാം, എം.സി ഷെറീഫ്, എം.എസ് പ്രകാശ്, ഹരികുമാര്‍ പൂതങ്കര, എന്‍.സി മനോജ്, കെ. ജാസിം കുട്ടി എന്നിവര്‍ പങ്കെടുത്തു. എ.ഐ.സി.സി നിരീക്ഷക ഡോ. അഞ്ജലി നിമ്പാല്‍ക്കര്‍, ജില്ലയിലെ അഞ്ച് അസംബ്ലി നിയോജക മണ്ഡലങ്ങളിലും സന്ദര്‍ശനം നടത്തി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.